കാംസ് പയ്യന്നൂര്‍ കാമ്പസില്‍ ഓറിയന്റേഷന്‍ ഡേ-2025
പയ്യന്നൂര്‍: കാംസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍മാനേജ്മെന്റ് പയ്യന്നൂര്‍ ഓറിയന്റഷന്ഡേ- 2025 നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.ലളിത ഉദ്ഘടനം ചെയ്തു.

പയ്യന്നൂര്‍ പുതിയ ബസ്റ്റാന്റിലെ സിറ്റി ടവറില്‍ കാംസ് കോളേജ് ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ വൈസ് ചെയര്മാന് പി.വി.കുഞ്ഞപ്പന്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സമീറ ടീച്ചര്‍, നഗരസഭാ കൗണ്‍സിലര്‍ ഇക്ബാല്‍ പോപ്പുലര്‍ എന്നിവര്‍ പ്രസംഗിച്ചു.
കോളേജ് അഡ്മിനിസ്ട്രേഷന് മാനേജര്‍ സാന്‍ജോ ജോസ്, പ്രിന്‍സിപ്പല്‍ അരവിന്ദ്, കാംസ് കോളേജ് കോഴിക്കോട് പ്രിന്‍സിപ്പല്‍ ഹുസ്ന ബിന്ത് എന്നിവര്‍ പങ്കെടുത്തു.
ഉദ്ഘാടന പരിപാടിക്ക് ശേഷം കുട്ടികള്‍ക്കായി ഓറിയന്റഷന് ക്ലാസ് നടന്നു.
