ജോബിക്ക് വീണ്ടും 6 കൊല്ലം-14-കാരിയെ പീഡിപ്പിച്ച കേസില്‍ 6 വര്‍ഷം തടവും 50,000 പിഴയും ശിക്ഷ

തളിപ്പറമ്പ്: പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 6 വര്‍ഷം തടവും 50,000 പിഴയും ശിക്ഷ.

വെള്ളാട് സ്വദേശി കുന്നിപ്പള്ളിക്കാട്ടില്‍ ജോബി വര്‍ഗീസിനെയാണ്(41) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍. രാജേഷ് ശിക്ഷിച്ചത്.

2024 മാര്‍ച്ച് 17 ന് ഉച്ചക്ക് 1.15ന്നായിരുന്നു കേസിനാസ്പദമായ സഭവം.

അന്നത്തെ കുടിയാന്‍മല എസ്.ഐ. കെ.പി.വി. രാജീവനാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.

ജൂലായ് 28 ന് മറ്റൊരു പോക്‌സോ കേസില്‍ പ്രതിയായ ജോബി വര്‍ഗീസിനെ കോടതി 6 വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചതിനാല്‍ ഇയാള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയാണ്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.