സുരേഷ്‌കുമാറിനെ പറത്തി-ബൈജു പറന്നെത്തി- ഇന്ന് രാവിലെ ചുമതലയേല്‍ക്കും. ടിടികെ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസറെ മാറ്റി

തളിപ്പറമ്പ്: ഭണ്ഡാര പണം മോഷ്ടാവ് മുല്ലപ്പള്ളിയെ തിരിച്ചെടുക്കാനുള്ള ഉന്നത നിര്‍ദ്ദേശം തള്ളിയ ടി.ടി.കെ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ പി.എസ്.സുരേഷ്‌കുമാറിനെ സ്ഥലംമാറ്റി.

പകരം തലശ്ശേരിയിലെ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍ എന്‍.കെ.ബൈജുവിനെ നിയമിച്ചു.

ബൈജു ഇന്ന് രാവിലെ പത്തിന് ചുമതലയേല്‍ക്കും.

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം ഭണ്ഡാരം എണ്ണിത്തിട്ടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയെ തുടര്‍ന്ന് ദേവസ്വം ജീവനക്കാരന്‍ മുല്ലപ്പള്ളി നാരായണനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സ്ഥലംമാറ്റപ്പെട്ട ഓഫീസര്‍ പി.എസ്.സുരേഷ് കുമാറാണ് നാരായണനെതിരെ നടപടിയെടുത്തത്.

ജീവനക്കാരനെതിരെയുള്ള നടപടി മലബാര്‍ ദേവസ്വം ബോര്‍ഡിലെ ഉന്നതരില്‍ നീരസം ഉണ്ടാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെത്തിയ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ.വാസു ക്ഷേത്രത്തിലെ വിവാദ കാര്യങ്ങളെക്കുറിച്ച് ജീവനക്കാരില്‍ നിന്നും വിവരം ശേഖരിച്ചിരുന്നു.

പുതിയ എക്‌സിക്യുട്ടീവ് ഓഫീസര്‍ ചുമതലയേറ്റ ഉടന്‍ തന്നെ മുല്ലപ്പള്ളിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുമെന്നാണ് വിവരം.

 

ബി ജെ പി പ്രതിഷേധധര്‍ണ്ണ നടത്തും

തളിപ്പറമ്പ : തൃച്ചംമ്പരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരമോഷണത്തിന് സസ്‌പെന്‍ഷനില്‍ കഴിയുന്ന മുല്ലപ്പള്ളി നാരായണനെ ക്ഷേത്രജോലിയില്‍ നിന്ന്

പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി തൃച്ചംബരം – പാലകുളങ്ങര വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 15 ന് വെള്ളിയാഴ്ച വൈകുന്നേരം

5 മണിക്ക് തൃച്ചംമ്പരം മാരാര്‍ജി സ്‌ക്വയറില്‍ ഭക്തജന പ്രതിഷേധധര്‍ണ്ണ നടത്തും.