60 ശതമാനം ഇളവോടെ അക്കൗണ്ടിംഗ് കോഴ്സ പഠിക്കാം-ജെ.സി.ഐ കൊക്കാനിശേരി-മാട്രിക്സ് പയ്യന്നൂര്‍ സംയുക്ത സംരംഭം.
പയ്യന്നൂര്‍: ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ജെ.സി.ഐ കൊക്കാനിശ്ശേരിയുടെ നേതൃത്വത്തില്‍ ‘സാമ്പത്തിക സ്വാതന്ത്ര്യം-ഓരോ വ്യക്തിക്കും’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ നൈപുണ്യ വികസന കോഴ്സുകള്‍ സ്കോളര്‍ഷിപ്പോടെ നല്കുന്ന പദ്ധതി ആരംഭിച്ചതായി സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

സ്കോളര്‍ഷിപ്പ് മുഖേന കുറഞ്ഞ ഫീസില്‍ ലഭ്യമായ ഈ കോഴ്സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ നേടുന്നതിനാവശ്യമായ അറിവും കഴിവും നല്‍കുകയും അതുവഴി സ്ഥിര വരുമാനം ഉറപ്പാക്കുകയും ചെയ്യുന്ന പദ്ധതിയാണ്.
ഇതിന്റെ ഭാഗമായി, വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ തൊഴിലവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുള്ള അക്കൗണ്ടിംഗ് കോഴ്സിന് 60% സ്കോളര്‍ഷിപ്പോടെ പയ്യന്നൂര്‍ മാട്രിക്സ് എഡ്യൂക്കേഷനുമായി സഹകരിച്ചു കൊണ്ട് പരിപാടി ആരംഭിക്കുകയാണ്.
കുടുംബശ്രീയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടത്തുന്നത്.
വാര്‍ത്ത സമ്മേളനത്തില്‍ ജെ.സി.ഐ കൊക്കാനിശേരി പ്രസിഡന്റ് ഷിജു മോഹന്‍, സുമേഷ് മുണ്ടയാട്, എം.മൊയ്തീന്, എം.കെ.പി.അഫീഫ എന്നിവര്‍ പങ്കെടുത്തു.
പ്രവേശന മാനദണ്ഡങ്ങള്‍ ചുവടെ ചേര്‍ക്കുന്നു-
1. അപേക്ഷകര്‍ താഴെപ്പറയുന്ന പഞ്ചായത്തുകളിലോ മുനിസിപ്പാലിറ്റികളിലോ താമസിക്കുന്നവരായിരിക്കണം:
(പയ്യന്നൂര്‍, രാമന്തളി, കുഞ്ഞിമംഗലം, ചെറുതാഴം, മാടായി, എരമം-കുറ്റൂര്‍, കടന്നപ്പള്ളി-പാണപ്പുഴ, കാങ്കോല്‍-ആലപ്പടമ്പ്, പെരിങ്ങോം-വയക്കര, കരിവെള്ളൂര്‍-പെരളം, പിലിക്കോട്, പടന്ന, തൃക്കരിപ്പൂര്‍, കയ്യൂര്‍-ചീമേനി)
2. ബി.പി.എല്‍ കാര്‍ഡ് ഉള്ളവര്‍ക്ക് നേരിട്ട് അപേക്ഷിക്കാം.
3. ബി.പി.എല്‍ കാര്‍ഡ് ഉള്ളവരില്‍ പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍ക്ക് വാര്‍ഡ് മെമ്പര്‍ അല്ലെങ്കില്‍ കുടുംബശ്രീ കോ-ഓര്‍ഡിനേറ്ററുടെ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കാം.
4. നിശ്ചിത പരീക്ഷയും അഭിമുഖവും അടിസ്ഥാനമാക്കി തെരഞ്ഞെടുക്കുന്ന 50 വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്:

