സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ നീക്കംചെയ്ത് ശുചീകരിച്ചു-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്
തളിപ്പറമ്പ്: തളിപ്പറമ്പിലെ നിര്‍ദ്ദിഷ്ട റവന്യൂടവറിന് പിറകില്‍ സെപ്റ്റിക്ക് ടാങ്ക് മാലിന്യങ്ങള്‍ പരന്നൊഴുകുന്നത് നീക്കം ചെയ്ത് ശുചീകരണം നടത്തി.
കഴിഞ്ഞ ശനിയാഴ്ച്ച കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് ഇത് സംബന്ധിച്ച് വാര്‍ത്തപ്രസിദ്ധീകരിച്ചിരുന്നു.
വാര്‍ത്ത ശ്രദ്ധയില്‍പെട്ട റവന്യൂ അധികൃതര്‍ ഇത് അടിയന്തിരമായി പരിഹരിക്കാന്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് തൊഴിലാളികള്‍ മലിനജലം നീക്കംചെയ്ത് അവിടെ മണ്ണിട്ട് നികത്തി ശുചീകരിച്ചത്.
