പയ്യന്നൂര്‍ പ്രസ്ഫോറം ഓണാഘോഷവും കുടുംബസംഗമവും
പയ്യന്നൂര്‍: പയ്യന്നൂര്‍ പ്രസ്ഫോറം ഓണാഘോഷവും കുടുംബസംഗമവും മമ്പലം ഭഗവതിക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു.

ടി.ഐ.മധുസൂതനന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പ്രസ്ഫോറം പ്രസിഡന്റ് പി.എ.സന്തോഷ് അധ്യക്ഷത വഹിച്ചു.
സെക്രട്ടെറി ടി.ഭരതന് സ്വാഗതം പറഞ്ഞു.
നഗരസഭാ ചെയര്പേഴ്സന് കെ.വി.ലളിത കുടുംബാംഗങ്ങള്‍ക്ക് ഓണക്കോടികള്‍ വിതരണം ചെയ്തു.
പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.വിനോദ്കുമാര്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു.
നഗരസഭ വൈസ് ചെയര്മാന് കെ.വി.കുഞ്ഞപ്പന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഓണക്കോടികള്‍ സമ്മാനിച്ചു. സബ് കമ്മിറ്റി കൺവീനർ മനോജ് കാർത്തിക പ്രസംഗിച്ചു.
ഉന്നതവിജയം നേടിയ മാധ്യമപ്രവര്‍ത്തകുടെ മക്കള്‍ക്ക് എം.എല്‍.എ ഉപഹാരം സമ്മാനിച്ചു.
രാഘവന് കടന്നപ്പള്ളി, പച്ച രാജീവന്, എം.ധനഞ്ജയന്, ഗണേശന് പയ്യന്നൂര്‍,എം.ജഗന്നിവാസ്, പീറ്റര്‍ ഏഴിമല, മനോജ് കാര്‍ത്തിക, പ്രകാശന് പയ്യന്നൂര്‍, എം.രാമകൃഷ്ണന്, ശങ്കരന് കൈതപ്രം, യു.കെ.ദിനേശന്, ഷിബു, രാജീവന് രാമാസ്, സുധി അന്നൂര്‍, സുനില്‍ രാമന്തളി, കെ.കെ.അഷറഫ്, രാമചന്ദ്രന്, ടി.ബാബു പഴയങ്ങാടി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
പരീക്ഷകളിൽ ഉന്നത വിജയം നേടിയ പത്രപ്രവർത്തകരുടെ മക്കളായ ലക്ഷ്മി സുധീഷ്, ശ്രീഗാ ഗണേഷ്, അഭിനവ് സുധീഷ്, പി.ദേവദത്തൻ, എ.അനഘ, ഡോ.നിമിഷ ധനഞ്ജയൻ എന്നിവരെ അനുമോദിച്ചു.
നവാഗത സംവിധായകൻ ഷിജു പീറ്ററെ ആദരിച്ചു.
സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാന ദാനവും ഡിവൈഎസ്പി കെ.വിനോദ് കുമാർ നിർവഹിച്ചു.
ഓണക്കോടി വിതരണം നടന്നു. ഓണപ്പൂക്കളം ഒരുക്കി. വിവിധ കലാപരിപാടികൾ നടന്നു. ഓണ സദ്യയും ഉണ്ടായിരുന്നു.

