ഓര്‍മ്മിച്ചെടുക്കുന്ന ചരിത്രം സമൂഹത്തിന്റെ മുന്നോട്ടുള്ള യാത്രക്ക് ഊര്‍ജം നല്‍കും: ഡോ.മാളവിക ബിന്നി
കണ്ണൂര്‍: മണ്‍മറഞ്ഞുപോയവരുടെ വരച്ചുകാട്ടാത്ത ചരിത്രങ്ങള്‍ ചികഞ്ഞെടുത്ത് സമൂഹത്തിനു മുന്നിലേക്ക് കൊണ്ടുവരുന്നത്, മുന്നോട്ടുള്ള യാത്രക്ക് ഊര്‍ജം നല്‍കുമെന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അസി.പ്രൊഫസര്‍ ഡോ. മാളവിക ബിന്നി.

കണ്ണൂര്‍ മഹാത്മാ മന്ദിരം കേളപ്പജി സ്മൃതി മണ്ഡപത്തില്‍ ആന്റണി ചെങ്ങളായി ലൈബ്രറിയുടെയും കേരള പൈതൃക പഠന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന കൊയിലേര്യന്‍ സുമുഖന്‍ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
ആന്റണി ചെങ്ങളായി ലൈബ്രറി രക്ഷാധികാരി സാദിഖ് ഉളിയില്‍ അധ്യക്ഷത വഹിച്ചു.
സുമുഖന്റെ സ്മരണികയുടെ കവര്‍ ചിത്രം സാദിഖ് ഉളിയിലിന് നല്‍കി പ്രസ് ക്ലബ് പ്രസിഡന്റ് സി സുനില്‍കുമാര്‍ പ്രകാശനം ചെയ്തു.
സുമുഖന്‍ സ്മൃതി വൃക്ഷം പള്ളിപ്രം പ്രസന്നന് മഹാത്മാ മന്ദിരം പ്രസിഡന്റ് ഇ.വി.ജി നമ്പ്യാര്‍ കൈമാറി.
തിരൂര്‍ ദിനേശ്, കെ സുനില്‍കുമാര്‍, ബി ദാമോദരന്‍ മാസ്റ്റര്‍, ആര്‍ട്ടിസ്റ്റ് ശശികല, കുഞ്ഞമ്പു കല്യാശ്ശേരി, ടി.ഗിരിധരന്‍, സജീവന്‍ പറമ്പന്‍, ടി. സുരേഷ് ബാബു, ഷൈജു കൊറ്റാളി, പി.കെ.വേലായുധന്‍, കെ.സുനില്‍കുമാര്‍, വസന്തന്‍ പള്ളിയാമൂല, പവിത്രന്‍ കൊതേരി, നാരായണന്‍ പട്ടുവം, സുമുഖന്റെ മകള്‍ വിമല, മരുമകന്‍ സാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
പത്മനാഭന്‍ മോറാഴ സ്വാഗതവും സി മുഹമ്മദ് ഇംതിയാസ് നന്ദിയും പറഞ്ഞു.
