ഇന്നലെ ഉച്ചക്ക് 12.10 ന് തളിപ്പറമ്പ് താലൂക്ക് ഓഫീസ് ഗേറ്റിന് സമീപം വെച്ചാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ബാഗുമായി കണ്ട ഇയാളെ പോലീസ് ചോദ്യം ചെയ്തത്.
പിന്നീട് കയ്യിലെ ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്.
ബംഗളൂരു മജസ്റ്റിക് ബസ്റ്റാന്റിനടുത്തുവെച്ച് മുന്‍പരിചയമില്ലാത്ത ഒരാളിന്‍ നിന്ന് കഞ്ചാവ് 5000 രൂപ കൊടുത്ത് വാങ്ങിയതാണെന്നാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞത്.
എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, സി.പി.ഒ ലിജേഷ് എന്നിവരും എസ്.ഐയോടൊപ്പം ഉണ്ടായിരുന്നു.