തളിപ്പറമ്പ്; ഷാഫി പറമ്പിലിന് നേരെയുണ്ടായ പോലീസ് മര്‍ദ്ദനത്തില്‍
പ്രതിഷേധിച്ച് തളിപ്പറമ്പ് ദേശീയപാത ഉപരോധിക്കുകയും പ്രകടനം നടത്തുകയും ചെയ്തതിന് ആറ് കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.എന്‍.പൂമംഗലം, ഡി.സി.സി ജന.സെക്രട്ടെറി ടി.ജനാര്‍ദ്ദനന്‍, എസ്.ഇര്‍ഷാദ്, എ.ഡി.സാബൂസ്, കെ.രമേശന്‍, എം.വി.പ്രേമരാജന്‍ പൂവ്വം എന്നിവരുടെ പേരിലാണ് കേസ്.
ഇന്നലെ വൈകുന്നേരം 5.45 മുതല്‍ 6.15 വരെ ദേശീയപാതയില്‍ റോട്ടറി ജംഗ്ഷന് സമീപമായിരുന്നു അന്‍പതോളം പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനവും റോഡ് ഉപരോധവും നടത്തിയത്.