കണ്ണൂര്‍ താഴെ ചൊവ്വയില്‍ ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരന് പരുക്കേറ്റു.
കണ്ണൂര്‍: കണ്ണൂര്‍ താഴെ ചൊവ്വയില്‍ ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരന് പരുക്കേറ്റു.
ഇന്നലെ രാത്രി 10 മണിയോടെ യശ്വന്ത്പുര വീക്കിലി എക്‌സ്പ്രസിന് നേരെയാണ് താഴെ ചൊവ്വയില്‍ നിന്നും കല്ലേറുണ്ടായത്.
പാറാല്‍ സ്വദേശി കെ.ആര്‍ അരുണ്‍മുത്തുവിനാണ് കൈക്ക് പരുക്കേറ്റത്.
വിന്‍ഡോ സീറ്റില്‍ ഇരുന്ന ഇയാളുടെ കൈയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണിന്റെ ഡിസ്പ്‌ളേ യും കല്ലേറില്‍ തകര്‍ന്നിട്ടുണ്ട്.
പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.
