തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിന്റെ അടിസ്ഥാന വികസനത്തിന് വരിപ്പട നവീകരണത്തിന് 50 ലക്ഷം രൂപ അനുവദിച്ചതായി എം.വി. ഗോവിന്ദന്‍ എം.എല്‍.എ അറിയിച്ചു.
കെ.എസ്.എഫ്.ഇയുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചതെന്നും, നവംബര്‍ 7 ന് തന്നെ ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങിയിരുന്നുവെന്നും എം.എല്‍ എ പറഞ്ഞു.
രാജരാജേശ്വര ക്ഷേത്രത്തില്‍ ഇന്ന് കാണുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളും ഞാന്‍ എം.എല്‍.എ എന്ന നിലയില്‍ നടപ്പിലാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
റസ്റ്റ് ഹൗസും സത്രവും റോഡും എല്ലാം താന്‍ എം.എല്‍.എ ആയപ്പോള്‍ നടപ്പിലാക്കിയ പദ്ധതികളാണ്.
ഒരു ബി.ജെ.പിക്കാരനും ആര്‍.എസ്.എസ്‌കാരനും ഇതില്‍ ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ എസ്.എഫ്.ഇ റീജിയണല്‍ മാനേജര്‍ കുഞ്ഞിക്കണ്ണന്‍ അടുത്ത ദിവസം തന്നെ സ്ഥലം സന്ദര്‍ശിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്കാരും ആര്‍.എസ്.എസുകാരും ക്ഷേത്രത്തിന്റെ പേര് ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നത്.
വികസന പ്രവര്‍ത്തനങ്ങള്‍ മുഴവന്‍ താന്‍ നടപ്പിലാക്കിയതാണെന്നും എം.എല്‍.എ പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനം മാത്രമാണ് ക്ഷേത്രത്തില്‍ ഇന്ന് കാണുന്നത്.
ഇതൊന്നും ഒരുത്‌നേയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.
എം.എല്‍.എ ഫണ്ടില്‍ നിന്ന് ക്ഷേത്രത്തിന് 30 ലക്ഷം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചതായി കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ വന്നതിനെതിരെ ബി.ജെ.പി കണ്ണൂര്‍ ജില്ലാ സെക്രട്ടെറി എ.പി.ഗംഗാധരന്‍ രംഗത്തുവന്നിരുന്നു.