ബസ് കണ്ടക്ടറെ മര്‍ദ്ദിച്ച മറ്റൊരു ബസ് കണ്ടക്ടറുടെ പേരില്‍ കേസ്
തളിപ്പറമ്പ്: ബസ് സമയക്രമത്തെചൊല്ലിയുള്ള തര്‍ക്കം, സ്വകാര്യബസ് കണ്ടക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ മറ്റൊരു ബസ് കണ്ടക്ടറുടെ പേരില്‍ പോലീസ് കേസെടുത്തു.
കെ.എല്‍-59-എ.എ-3758 സല്‍സബീല്‍ ബസ് കണ്ടക്ടര്‍ നസീം സല്‍സബീലിന്റെ പേരിലാണ് കേസ്.
നവംബര്‍ -11ന് രാവിലെ 10.10നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കെ.എല്‍-58 പി-2215 അരുണ്‍ ബസ് കണ്ടക്ടര്‍ ഇരിട്ടി മണിക്കടവ് അലവിക്കുന്നിലെ തോയന്‍ വീട്ടില്‍ വിഷ്ണു വിജയനാണ്(20)മര്‍ദ്ദനമേറ്റത്.
അരുണ്‍ ബസില്‍ ടിക്കറ്റ് നല്‍കിക്കൊണ്ടിരിക്കെ ബസിനകത്ത് കയറി നസീം മര്‍ദ്ദിച്ചതായാണ് കേസ്.
ഇരുവരും തമ്മില്‍ ബസിന്റെ സമയക്രമത്തെ ചൊല്ലി നേരത്തെ തര്‍ക്കം നിലവിലുണ്ടായിരുന്നു.
ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് കൈകൊണ്ട്അടിച്ചു പരിക്കേല്‍പ്പിച്ചതായാണ് പരാതി.
