ആലക്കോട് റൗഡി ഹിസ്റ്ററി ലിസ്റ്റില്‍ പെട്ട രണ്ടുപേര്‍ പിടിയില്‍.

ആലക്കോട്: സംശയകരമായ സാഹചര്യത്തില്‍ ആലക്കോട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ആലക്കോട് പോലീസ് സ്‌റ്റേഷനിലെ റൗഡി ഹിസ്റ്ററി ലിസ്റ്റില്‍ ഉള്‍പ്പെട്ട

ആലക്കോട് കുരുവിക്കാട്ടില്‍ വീട്ടില്‍ ബിന്റില്‍ മോഹന്‍(35)നെ ഇന്നലെ രാത്രി 8.30 ന് ആലക്കോട് ക്രിസ്ത്യന്‍ പള്ളിക്ക് സമീപം വെച്ച് എസ്.ഐ. ഇ.എസ്.റെജികുമാര്‍, സീനിയര്‍ സി.പി.ഒ സുരേഷ്ബാബു എന്നിവരുടെ നേതൃത്വത്തിലും

കൊട്ടയാട്ടെ കിഴക്കെ കൊഴുവനാല്‍ കെ.പി.ഷിബുവിനെ അരംഗം ബസ്റ്റോപ്പിന് സമീപത്തുവെച്ച്

എസ്.ഐ എന്‍.ജെ.ജോണ്‍, എസ്.സി.പി.ഒ വി.നിധിന്‍ എന്നിവരുടെ നേതൃത്വത്തിലുമാണ് പിടികൂടിയത്.