കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം നവംബര്‍ 28, 29, 30 തീയതികളില്‍ പയ്യന്നൂരില്‍

പയ്യന്നൂര്‍: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം നവംബര്‍ 28, 29, 30 തീയതികളില്‍ പയ്യന്നൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

28ന് വൈകുന്നേരം 4:00 മണിക്ക് പെരുമ്പ സ്റ്റീക് ഹൌസ് ഓഡിറ്റോറിയത്തില്‍ തലമുറ സംഗമം നടക്കും ഇതില്‍ പഴയ തലമുറയിലെയും പുതിയ തലമുറയിലെയും ഹോട്ടലുടമസ്ഥര്‍ പങ്കെടുക്കും.

29-ന് ശനിയാഴ്ച ഉച്ചയ്ക്ക് പയ്യന്നൂര്‍ ആനന്ദാശ്രമത്തിലെ വിദ്യാര്‍ത്ഥികളോടൊപ്പം ഉച്ചഭക്ഷണം.

30-ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പൊതുസമ്മേളനം പയ്യന്നൂര്‍ ജൂജു ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ ടി.ഐ.മധുസൂദനന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന പ്രസിഡന്റ് കെ.പി.ബാലകൃഷ്ണ പൊതുവാള്‍, സംസ്ഥാന ട്രഷറര്‍ മുഹമ്മദ് ഷെരീഫ്, വര്‍ക്കിംഗ് പ്രസിഡണ്ട് ബിജുലാല്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ടി.സുഗുണന്‍, സംസ്ഥാന സെക്രട്ടറി ഷിനാജ് റഹ്മാന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ.അച്യുതന്‍, കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര തുടങ്ങിയ ജില്ലാ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.

തുടര്‍ന്ന് അമൃത, ഫ്‌ളവേഴ്‌സ് ടിവി ഫൈയിം,പാട്ട് വീട് സംഘം അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

വാര്‍ത്ത സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.പി.ബാലകൃഷ്ണ പൊതുവാള്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.എന്‍.ഭൂപേഷ്, ജില്ലാ ട്രഷറര്‍ എ.നാരായണന്‍, സംസ്ഥാന കമ്മിറ്റി മെമ്പര്‍ സുമേഷ് പയ്യന്നൂര്‍, യൂണിറ്റ് പ്രസിഡന്റ് മഹേഷ് മുത്താഴം, യൂണിറ്റ് സെക്രട്ടറി ഗ്രേസ് സൈദ്, ട്രഷറര്‍ ഷാന്‍ ബര്‍ഗര്‍ ജില്ലാ കമ്മിറ്റി മെമ്പര്‍ എ വണ്‍ മഹേഷ് എന്നിവര്‍ പങ്കെടുത്തു.