പ്ലാത്തോട്ടത്ത് ജനകീയ നേതാവിനെതിരെ വെറും സ്വതന്ത്രന്‍.

തളിപ്പറമ്പ് നഗരസഭയിലെ വി.ഐ.പി വാര്‍ഡാണ് 25-ാം വാര്‍ഡായ പ്ലാത്തോട്ടം.

ഇവിടെ ഒരു തെരഞ്ഞെടുപ്പ് മല്‍സരത്തിന്റെ മൂഡിലല്ല ജനങ്ങള്‍ കാരണം, ഇവിടെ ഫലം പ്രഖ്യാപിക്കപ്പെടേണ്ട കാര്യം മാത്രമേയുള്ളൂ.

സി.പി.എമ്മിന്റെ ഏറ്റവും ഉറപ്പുള്ള വാര്‍ഡുകളിലൊന്നാണ് പ്ലാത്തോട്ടം.

സി.പി.എം കൗണ്‍സിലര്‍മാര്‍ മാത്രമേ ഈ വാര്‍ഡില്‍ നിന്നും ജയിച്ചിട്ടുള്ളൂ.

അതുകൊണ്ട് തന്നെ പ്രഖ്യാപനത്തിന്റെ സാങ്കേതികത മാത്രമേ ബാക്കിയുള്ളൂ.

തളിപ്പറമ്പിന് മുഖവുര ആവശ്യമില്ലാത്ത രാഷ്ട്രീയനേതാണ് ടി.ബാലകൃഷ്ണന്‍.

രണ്ട് തവണകളായി ആറുവര്‍ഷത്തോളം വൈസ് ചെയര്‍മാന്‍ പദവി വഹിച്ചതിന്റെ അനുഭവസമ്പത്തുമായാണ് 58 കാരനായ ബാലകൃഷ്ണന്‍ ജനവിധി തേടുന്നത്.

സി.പി.എം തളിപ്പറമ്പ് സൗത്ത് ലോക്കല്‍ സെക്രട്ടെറിയായി പ്രവര്‍ത്തിച്ച ബാലകൃഷ്ണന്‍ ഇപ്പോള്‍ ഏരിയാ കമ്മറ്റി അംഗമാണ്.

തളിപ്പറമ്പ് സഹകരണ ആശുപത്രിയുടെ പ്രസിഡന്റായി രണ്ടാം ടേമിലും തുരുകയാണ്.

സി.പി.എമ്മിന് നഗരസഭരണം ലഭിച്ചാല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നയാളാണ് ബാലകൃഷ്ണന്‍.

ബലൂണ്‍ അടയാളത്തില്‍ മല്‍സരിക്കുന്ന കെ.മുഹമ്മദ് അഷറഫ് എന് സ്വതന്ത്രനാണ് എതിരാളി.

ആകെയുള്ള വോട്ടുകളുടെ എണ്ണം 959 ആണ്. കുറ്റിക്കോല്‍ മമ്പറമ്പ് എല്‍.പി സ്‌ക്കൂളാണ് പോളിംഗ് സ്‌റ്റേഷന്‍.