കാട്ടാന ആക്രമത്തില്‍ എഴുപതുകാരന് ദാരുണാന്ത്യം

തൃശൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം.

ചാലക്കുടി ചായ്പന്‍ പീലാര്‍മുഴിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു.

പീലാര്‍മുഴി തെക്കൂടന്‍ സുബ്രന്‍(70) ആണ് മരിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെ 6 മണിയോടെയായിരുന്നു സംഭവം.

രാവിലെ ചായകുടിക്കാനായി പുറത്തിറങ്ങിയതായിരുന്നു സുബ്രന്‍.

ഫാമിനടുത്ത് തോട്ടം തൊഴിലാളി ഗിരീഷിനെ ആദ്യം ഓടിച്ചു.

ആ സമയത്ത് റോഡിലൂടെ നടന്നു പോവുകയായിരുന്നു സുബ്രന്‍.

തുടര്‍ന്ന് സുബ്രനെ ചവിട്ടി വീഴ്ത്തുകയായിരുന്നു.

ഭാര്യ: ശാരദ. മക്കള്‍: ജിനീഷ്, ജിഷ.

മരുമക്കള്‍: രേവതി, സുരേഷ്.

കഴിഞ്ഞ ദിവസം സെന്‍സസിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തു കൊല്ലപ്പെട്ടിരുന്നു.

കാളിമുത്തുവിന്റെ നട്ടെല്ലും വാരിയെല്ലും തകര്‍ന്ന നിലയിലാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.