എം.ആര്‍.അജിത്കുമാറിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്-പോലീസ് കേസെടുത്തു.

തിരുവനന്തപുരം: മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനും സംസ്ഥാന എക്‌സൈസ് കമ്മീഷണറുമായ എം.ആര്‍.അജിത്കുമാറിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ചതിന് കേസ്.

യൂണിഫോമിലുള്ള ഫോട്ടോ വെച്ചാണ് ഫേസ് ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ചത്.

അജിത് കുമാറിന്റെ പരാതിയില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് കേസെടുത്തു.