ഓടരുതമ്മാവാ ആളറിയാം- കടുമേനിയിലെ ആ അമ്മാവന് പണികിട്ടി–

ചിറ്റാരിക്കാല്‍: നവവധുവായ ഇരുപത്തിരണ്ടുകാരിയെ കടന്നുപിടിച്ച 65 കാരനായ അമ്മാവനെതിരെ പോലീസ് കേസെടുത്തു.

കുതറിമാറിയ യുവതിയുടെ കൈതല്ലിയൊടിക്കാനും ഇയാള്‍ ശ്രമിച്ചതായി പരാതി.

ചിറ്റാരിക്കാല്‍ കടുമേനി സര്‍ക്കാറിയ കോളനിയില്‍ ഇന്നലെ വൈകുന്നേരം മൂന്നരമണിയോടെയായിരുന്നു സംഭവം.

കുതറി ഓടി രക്ഷപ്പെട്ട യുവതി തൊട്ടടുത്ത വീട്ടില്‍ അഭയം പ്രാപിക്കുകയും വീട്ടുകാരുടെ സഹായത്തോടെ പോലീസില്‍ പരാതിയുമായി എത്തുകയുമായിരുന്നു.

പരാതിയില്‍ അറുപത്തിയഞ്ചുകാരനായ അമ്മാവനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കേസെടുത്ത വിവരമറിഞ്ഞ അമ്മാവന്‍ ഒളിവില്‍ പോയിരിക്കയാണ്.