കരിവെള്ളൂര്‍ തെരുവില്‍ കുലുക്കിക്കുത്ത് കളിക്കാര്‍ പോലീസ് പിടിയില്‍.
പയ്യന്നൂര്‍: കരിവെള്ളൂര്‍ തെരുവില്‍ കുലുക്കിക്കുത്ത് കളിക്കാര്‍ പോലീസ് പിടിയില്‍.

പയ്യന്നൂര്‍ എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പട്രോളിംഗ് ഡ്യൂട്ടിക്കിടെ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്തെത്തിയത്.
പലിയേരികൊവ്വലിലെ നിട്ടെടുക്കന്‍ വീട്ടില്‍ എന്‍.പ്രഭാകരന്‍(64), ഉദിനൂര്‍ മാപ്പിടിച്ചേരിയിലെ എം.സത്യന്‍(48), പടന്നക്കടപ്പുറത്തെ വടക്കേടത്ത് വീട്ടില്‍ വി.അനീഷ്(42), തൃക്കരിപ്പൂര്‍ എടാട്ടുമ്മലിലെ എടാട്ടുമ്മല്‍ വീട്ടില്‍ ടി.രാഹുല്‍(42)എന്നിവരാണ്
ഇന്നലെ രാത്രി പത്തരക്ക് കരിവെള്ളൂര്‍ തെരു ശശി വീവേഴ്‌സ് എന്ന കടയുടെ പടിഞ്ഞാറ് മാറിയുള്ള ഒഴിഞ്ഞ പറമ്പില്‍ വെച്ച് പണം പന്തയം വെച്ച് കുലുക്കിക്കുത്ത് കളിക്കവെ പിടിയിലായത്.
ഇവരില്‍ നിന്ന് 10,820 രൂപ പിടിച്ചെടുത്തു.
പോലീസ് സംഘത്തില്‍ ഗ്രേഡ് എസ്.ഐ കെ.വി.മുകേഷ്, സീനിയര്‍ സി.പി.ഒ ഷൈജു എന്നിവരും ഉണ്ടായിരുന്നു.
