മധ്യവയസ്‌ക്കനെ തടഞ്ഞുനിര്‍ത്തി അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും അടിച്ചുപരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു.

ആലക്കോട്: മരണം നടന്ന വീട്ടിലേക്ക് പോകവെ മധ്യവയസ്‌ക്കനെ തടഞ്ഞുനിര്‍ത്തി അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും അടിച്ചുപരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു.

ഉദയഗിരി ചീക്കാട്ടെ ഒളവത്തൂര്‍ ഉമേഷിന്റെ പേരിലാണ് ആലക്കോട് പോലീസ് കേസെടുത്തത്.

2025 ഡിസംബര്‍ 25 ന് രാവിലെ 11 നായിരുന്നു സംഭവം.

തിമിരി തടിക്കടവിലെ ചാക്കാലപ്പറമ്പില്‍ സി.പി.ബാബുവിന്റെ(53)പരാതിയിലാണ് കേസ്.