യുവതി റബ്ബര്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍

ഉദയഗിരി: യുവതിയെ റബ്ബര്‍മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ഉദയഗിരി വെള്ളാട്ടുകൊല്ലി ആലയില്‍താഴെ വീട്ടില്‍ വിജയന്റെ മകള്‍ വിമല(23)ആണ് മരിച്ചത്.

ഇന്നലെ ഉച്ചക്ക് ഒന്നോടെയാണ് വീടിന് സമീപത്തെ റബ്ബര്‍തോട്ടത്തിലെ മരത്തില്‍ പ്ലാസ്റ്റിക്ക് കയറില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്.

മോളിയാണ് മാതാവ്.

സഹോദരങ്ങള്‍: വിജേഷ്, അംബ, അംബിക.

ഹോംനേഴ്‌സായി ജോലി ചെയ്തവരുന്ന വിമല കഴിഞ്ഞ ഒരുമാസക്കാലമായിഅവധിയായിരുന്നു.

മൃതദേഹം ഇന്ന് രാവിലെ 11 ന് വീട്ടിലെത്തിക്കും.

ശവസംസ്‌ക്കാരം വൈകുന്നേരം മൂന്നിന് വീട്ടുവളപ്പില്‍ നടക്കും.