യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി വി.രാഹുലിന്റെ വീട്ടില്‍ റീത്ത് വെച്ചു.
തളിപ്പറമ്പ്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി വി.രാഹുലിന്റെ വീട്ടില്‍ റീത്ത് വെച്ചു.
തൃച്ചംബരം വിക്രാനന്തപുരം ക്ഷേത്രത്തിന് സമീപത്തെ വീടിന് മുന്നില്‍ വരാന്തയിലാണ് ഇന്ന് രാവിലെ റീത്ത് വെച്ച നിലയില്‍ കാണപ്പെട്ടത്.
ആര്.ഐ.പി രാഹുല്‍ എന്ന് റീത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പോലീസില്‍ പരാതി നല്കി.
ഇന്നലെ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിന്റെ ഭാഗമായിട്ടാണ് റീത്ത് വെച്ചതെന്ന് സംശയിക്കുന്നു.

