തളിപ്പറമ്പ്: ജനജീവിതം ദുരിതപൂര്‍ണമാക്കുന്ന കേന്ദ്രനയങ്ങള്‍ തിരുത്തണമെന്നും ജനപക്ഷ നയങ്ങള്‍ നടപ്പിലാക്കുന്ന കേരള ബദല്‍ സംരക്ഷിച്ച് വിപുലപ്പെടുത്തണമെന്നും കേരള എന്‍ജിഒ യൂനിയന്‍ തളിപ്പറമ്പ് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
കരിമ്പം സൂര്യാ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം ബി.സന്തോഷ് ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡന്റ് സി.ഹാരിസ് പതാക ഉയര്‍ത്തി. സെക്രട്ടറി ടി.പ്രകാശന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഏരിയാ ട്രഷറര്‍ പി.രമേശന്‍ വരവ് – ചെലവ് കണക്കും അവതരിപ്പിച്ചു.
ജില്ലാ ട്രഷറര്‍ കെ.ഷീബ, ജില്ലാ വൈസ് പ്രസിഡന്റ് എം.അനീഷ്‌കുമാര്‍, ജില്ലാ സെക്രട്ടറിയറ്റംഗം പി.എ.ലെനീഷ് എന്നിവര്‍ പ്രസംഗിച്ചു.