ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ്(ആയുര്‍വേദ എയിസും) അനുവദിച്ചില്ലെന്ന് ചാനലുകളും എല്‍.ഡി.എഫ്, യുഡി.എഫ് കക്ഷികളും വിമര്‍ശിക്കുന്നു.
എന്തിനാണ് കേരളത്തിന് ഈ എയിംസ്?
എയിംസ് വന്നില്ലെങ്കില്‍ അവിടെ എന്താണ് സംഭവിക്കാന്‍ പോകുന്നത്?
കേരളത്തിന് എയിംസ് അനുവദിക്കരുതെന്നാണ് മുഖംനോക്കാതെ പറയുന്നത്.
കേരളത്തിന് ആവശ്യം പതിറ്റാണ്ടുകള്‍ക്ക് മുമ്പേ വാഗ്ദാനം ചെയ്ത റെയില്‍വെ കോച്ച് ഫാക്ടറി പോലുള്ള വലിയ വ്യവസായ പൊതുമേഖല സംരംഭങ്ങളാണ്.
കടല്‍കടക്കുന്ന കേരളീയ യുവത്വത്തെ ഇവിടെ പിടിച്ചുനിര്‍ത്താനുള്ള വലിയ പദ്ധതികളാണ്.
കേരളം ആരോഗ്യരംഗത്ത് ലോകത്തിന് മാതൃകയാണെന്ന് പറയാന്‍ തുടങ്ങിയിട്ട് എത്രയോ പതിറ്റാണ്ടുകളായിരിക്കുന്നു. വിദേശത്തുനിന്ന് ചികില്‍സ തേടി സായിപ്പന്‍മാര്‍ കേരളത്തിലേക്ക് വരുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്(അദ്ദേഹം ലക്ഷങ്ങള്‍ മുടക്കി അമേരിക്കയില്‍ പോകുന്നത് വെറെകാര്യം).
നിലവില്‍ കേരളത്തില്‍ 14 ജില്ലകളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ 20 സ്വകാര്യ മെഡിക്കല്‍ കോളേജുകളുമുണ്ട്.
ആയുര്‍വേദ കോളേജുകള്‍ 21 ആണ്, ഇതില്‍ 6 എണ്ണമ സര്‍ക്കാര്‍ മേഖലയിലാണ്.
23 ദന്തല്‍ കോളേജുകള്‍ ഉള്ളതില്‍ 7 എണ്ണം സര്‍ക്കാര്‍ മേഖലയിലാണ്.
ആറ് ഹോമിയോ മെഡിക്കല്‍ കോളേജുകളില്‍ നാലെണ്ണം സര്‍ക്കാര്‍ മേഖലയിലും രണ്ടെണ്ണം സ്വകാര്യ മേഖലയിലുമാണ്.
ഒരു സിദ്ധവൈദ്യ മെഡിക്കല്‍ കോളേജുമുണ്ട്.
ഇത് കൂടാതെ കേരളത്തില്‍ ഗ്രാമ-നഗര ഭേദമില്ലാതെ സ്വകാര്യ അത്യാധുനിക ആശുപത്രികള്‍ നൂറുകണക്കിനുണ്ട്.
ചെറുകിട ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും എണ്ണം കണക്കുകൂട്ടിയെടുക്കാന്‍ പോലും ആകാത്തവിധമാണ്.
ആശുപത്രികളുടെ എണ്ണം കൂടുന്നത് ഒരു സംസ്ഥാനത്തിന്റെ നേട്ടമായി ഒരിക്കലും കണക്കാക്കരുത്.
1000 കിടക്കകളുള്ള ഒരു പുതിയ മെഡിക്കല്‍ കോളേജ് ഉണ്ടാകുമ്പോള്‍ 1000 പുതിയ രോഗികളാണ് ഉണ്ടാകുന്നത്.
ആത് ഒരിക്കലും പുരോഗമനമായോ വികസനമായോ കണക്കുകൂട്ടരുത്.
പുതിയ ആശുപത്രികള്‍ തുറക്കുന്നതും കാത്തിരിക്കയാണ് ജനങ്ങള്‍ എന്ന് തോന്നുന്ന വിധത്തിലാണ് അവിടെ രോഗികളുടെ എണ്ണം പെരുകുന്നത്.
കേരളത്തിന് ഇന്നാവശ്യം എയിംസല്ല, ഐ.ടി.മേഖലയിലും റെയില്‍വെ പോലുള്ള പൊതുമേഖലയിലും സ്വകാര്യ മേഖലയില്‍ വാഹന നിര്‍മ്മാണ കമ്പനികളുമാണ്.
വലിയ സംരംഭങ്ങള്‍ വന്നാല്‍ മാത്രമേ കേരളം രക്ഷപ്പെടുകയുള്ളൂ.
നമ്മുടെ പരമ്പരാഗത തൊഴില്‍ മേഖലകള്‍ പലതും ഇതര സംസ്ഥാന യുവാക്കള്‍ കയ്യടക്കിക്കഴിഞ്ഞ സ്ഥിതിക്ക് നിലനില്‍പ്പിനായി വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്ന നമ്മുടെ പുതിയ തലമുറയെ ഇവിടെ തന്നെ മികച്ച സംരംഭങ്ങള്‍ തുടങ്ങി പിടിച്ചുനിര്‍ത്തണം.
ഇനി കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് വര്‍ഷം തോറും പുറത്തിറങ്ങുന്ന ഡോക്ടര്‍മാരുടെ എണ്ണം വളരെ ഭീകരമാണ്.
ഇത് കൂടാതെ വിദേശ ഡോക്ടര്‍മാരും നിരവധിയായി എത്തുന്നു.