കൊയ്യം വനിത ഖാദി കേന്ദ്രത്തിൽ ആധുനിക ചർക്കകൾ വിതരണം ചെയ്തു. 

തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഷിക പദ്ധതി 2025-26 ൽ ഉൾപ്പെടുത്തി വാങ്ങിയ ചർക്കകളുടെ പ്രവർത്തന ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെസ്സി ഷിജി വട്ടക്കാട്ട് നിർവഹിച്ചു.

ചെങ്ങളായി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ. കെ. ‌ രവി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത്‌ വികസന കാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ കെ. റൂഖിയ, ബ്ലോക്ക് മെമ്പർ പ്രമീളരാജൻ, വാർഡ് മെമ്പർ ടി. രാജ്‌കുമാർ

കൊയ്യം ജനാർദ്ദനൻ, പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ വി. ഷിബു, തളിപ്പറമ്പ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ എം. സുനിൽ ,എം. എസ്. സൂര്യ എന്നിവർ പ്രസംഗിച്ചു.