കാസര്‍ഗോട്ടെ ഹൈന്ദവജനതയെ ആവേശഭരിതരാക്കി തളിപ്പറമ്പിന്റെ അധ്യാത്മികാചാര്യന്‍ ഡോ.എം.ജി.വിനോദ്.

കാസര്‍ഗോഡ്: വഴിതെറ്റിപ്പോകുന്ന കുട്ടികളെ നേര്‍വഴിക്ക് നയിക്കാന്‍ സനാതനധര്‍മ്മത്തിന്റെ മൂല്യങ്ങള്‍ അമ്മമാര്‍ പഠിക്കുകയും മക്കളിലേക്ക് അത് പകര്‍ന്നുകൊടുക്കുകയും ചെയ്യണമെന്ന് ആദ്ധ്യാത്മിക ആചാര്യന്‍ ഡോഎം.ജി.വിനോദ്.

കാസര്‍ഗോഡ് ഹിന്ദുസമാജോല്‍സവ സമിതി സമിതി ഇന്നലെ കാസര്‍ഗോഡ് സംഘടിപ്പിച്ച ഹിന്ദു ഏകത സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കുട്ടികളുടെ മേല്‍പതിക്കുന്ന കഴുകന്‍ കണ്ണുകളെ തിരിച്ചറിയണം.

സനാതന ധര്‍മ്മം എന്താണെന്നത് കുട്ടികളെ ബോധ്യപ്പെടുത്തണം.

സര്‍വ്വചരാചരങ്ങളിലും നിറഞ്ഞ് നില്‍ക്കുന്ന സതാതന നധര്‍മ്മത്തെ ഇല്ലായ്മ ചെയ്യാന്‍ ഭാരതത്തില്‍ വൈദേശിക ശക്തികള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ശ്രമിച്ചിരുന്നു. ഇതിന്റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്നത്.

ആസൂരിക ജന്‍മങ്ങളെ നിലക്ക്‌നിര്‍ത്താന്‍ നമ്മള്‍ പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

സെമിറ്റിക് മതങ്ങള്‍ വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ എല്ലാറ്റിനേയും ഉള്‍ക്കൊള്ളാനാണ് സനാതനഹിന്ദുമതം പഠിപ്പിക്കുന്നതെന്നും ഡോ.എം.ജി.വിനോദ് പറഞ്ഞു.

നമ്മുടെ പുരാണങ്ങളേയും വേദങ്ങളേയും വികലമാക്കിമാറ്റാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.