തളിപ്പറമ്പ്: തെരുവ് കച്ചവടം ഒഴിപ്പിക്കാനെത്തിയ നഗരസഭ സെക്രട്ടെറിയേയും ജീവനക്കാരെയും കയ്യേറ്റം ചെയ്തതായി പരാതി.
മാര്‍ക്കറ്റ് റോഡിലും മെയിന്‍ റോഡിലും ഉള്‍പ്പെടെ പെരുന്നാളിനോടനുബന്ധിച്ച് ധാരാളം ആളുകള്‍ വന്നു പോകുമ്പോള്‍ അനധികൃതമായ കയ്യേറ്റവും കച്ചവടവും വലിയ യാത്രാദുരിതം ജനങ്ങള്‍ നേരിടുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് രാവിലെ പതിനൊന്നരയോടെ മെയിന്‍ റോഡിലെ നഗരസഭ ലൈബ്രറി പരിസരത്തേക്ക് എത്തിയത്.
കട്ടവടക്കാര്‍ ഒഴിപ്പിക്കലിനെ എതിര്‍ക്കുകയും സെക്രട്ടെറി കെ.പി.സുബൈറിനെ കയ്യേറ്റം ചെയ്യുകയും ചെയ്തതായാണ് പരാതി.
പരിക്കേറ്റ സെക്രട്ടെറിക്ക് തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ ചികില്‍സ നല്കി. സംഭവത്തില്‍ നഗരസഭ ആരോഗ്യസ്ഥിരം സമിതി ചെയര്മാന് പുല്ലായിക്കൊടി ച്ന്ദ്രന്, ബി.ജെ.പി കക്ഷിനേതാവ് അശോക് കുമാര്‍ അഞ്ചാമര എന്നിവര്‍ സംഭവത്തില്‍ പ്രതിഷേധിച്ചു.