രാഹുല്‍ വെച്ചിയോട്ട് തളിപ്പറമ്പിലും വിജില്‍ മോഹന്‍ പയ്യന്നൂരിലും നാളെ പത്രിക നല്‍കും

തളിപ്പറമ്പ്: സി.പി.എം വിമതരെ അംഗീകരിക്കില്ല. പയ്യന്നൂരിലും തളിപ്പറമ്പിലും യൂത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മല്‍സരിക്കും.

പയ്യന്നൂരില്‍ വി.കുഞ്ഞികൃഷ്ണനും തളിപ്പറമ്പില്‍ ടി.കെ.ഗോവിന്ദനും പിന്തുണ നല്‍കാനുള്ള നല്‍കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് തളിപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി രാഹുല്‍ വെച്ചിയോട്ടും പയ്യന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ല പ്രസിഡന്റ് വിജില്‍ മോഹനും  നാളെ പത്രിക സമര്‍പ്പിക്കുക.

നാളെ കെ.പി.സി.സി അംഗം കൊയ്യം ജനാര്‍ദ്ദനന്‍ തളിപ്പറമ്പില്‍ പത്രിക സമര്‍പ്പിക്കുന്നുണ്ട്.

അതിനിടെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണയോഗം നാളെ ചേരുന്നുണ്ട്.

യു.ഡി.എഫ് പിന്തുണനല്‍കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.കെ.ഗോവിന്ദന്‍ യോഗത്തില്‍ പങ്കെടുക്കും.