തളിപ്പറമ്പ്: അപായകരമായ സ്ഫോടകവസ്തുവായ പടക്കം പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് വില്‍പ്പന നടത്തിയതിന് പടക്കകട ഉടമയുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
ഷൗക്കത്തലിയുടെ മകന് 11 വയസുകാരനായ ഷാമില്‍ ഷൗക്കത്തിന് വൈഗ ഫയര്‍ വര്‍ക്സ് ഉടമ ഏപ്രില്‍ 2 ന് വൈകുന്നേരം മൂന്നിന്
മനുഷ്യജീവന് അപകടം ഉണ്ടാവാന്‍ സാധ്യതയുള്ള പടക്കം വില്‍പ്പന നടത്തുകയും ഇതിന്റെ സ്ഫോടനശക്തി അറിയാതെ പൊട്ടിച്ച ഷാമിലിന് കൈക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഷാമിലിന്റെ അതേ പ്രായമുള്ള മറ്റൊരുകുട്ടിക്കും പടക്കക്കട ഉടമ പടക്കം വില്‍പ്പന നടത്തിയിരുന്നു.