കെ.റെയില്‍-മാടായിപ്പാറയില്‍ സര്‍വേക്കല്ല് വീണ്ടും പിഴുതെറിഞ്ഞു.

പഴയങ്ങാടി: കെ.റെയിലിനെതിരെ പ്രതിഷേധം ശക്തമാകുന്നു, മാടായിപ്പാറ പാറക്കുളത്തിന് സമീപം വീണ്ടും സര്‍വേക്കല്ല് പിഴുതെറിഞ്ഞ നിലയില്‍ കണ്ടെത്തി.

ഇന്ന് വൈകിട്ടോടെയാണ് പാറക്കുളത്തിന് സമീപത്തായി സര്‍വേക്കല്ല് പിഴുതുമാറ്റിയ നിലയില്‍ കണ്ടത്തിയത്.

ഇക്കഴിഞ്ഞ ജനുവരി 4 നും പാറക്കുളത്തിന്പടിഞ്ഞാറ് കെ റെയില്‍ സര്‍വേക്കല്ല് പിഴുതുമാറ്റിയ സംഭവം ഏറെ വിവാദമായിരുന്നു.

ഇത് സംബന്ധിച്ച് ഫെയിസ് ബുക്കില്‍ പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തിരുന്നു.

തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഴയങ്ങാടി പൊലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പടെ നടത്തിയിരുന്നു.