ഏറെ പ്രതീക്ഷകളോടെയാണ് വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാറിനെ ജനങ്ങള്‍ വരവേറ്റത്.
എന്നാല്‍ ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങളില്‍ ഇടപെടാന്‍
ഇതേവരെ സര്‍ക്കാറിന് സാധിച്ചിട്ടില്ല.
കെ.എസ്.ആര്.ടി.സി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഏര്‍പ്പെടുത്തിയാല്‍ എല്ലാം ആയെന്ന മട്ടിലാണ് സര്‍ക്കാറിന്റെ പോക്ക്.
ജനങ്ങളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന പൊതുവിതരണ വകുപ്പിന്റെ അവസ്ഥ എന്താണ്?
അനൂപ് ജേക്കബ് എന്ന മന്ത്രിക്ക് കൊടിവെച്ച കാറില്‍ യാത്രചെയ്യാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയ വകുപ്പാണോ ഈ പൊതുവിതരണ വകുപ്പ് എന്ന് സംശയിക്കുന്ന മട്ടിലാണ്കാര്യങ്ങള്.
വിലക്കയറ്റവും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തുടങ്ങി ഈ മേഖല നാഥനില്ലാത്ത അവസ്ഥയിലായിരിക്കുന്നു.
സോപ്പ് ചീപ്പ് കണ്ണാടികള്‍ വില്‍ക്കുന്ന കടകളായി മാറിയിരിക്കയാണ് മാവേലി സ്റ്റോറുകളും സപ്ലൈകോ ലാഭം മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും.
അഹങ്കാരത്തിന്റെ ബ്രാന്റ് അംബാസിഡര്‍മാരായി മാറിയിരിക്കയാണ് ഒട്ടുമിക്ക സപ്ലൈകോ മാര്‍ക്കറ്റുകളിലെ ജീവനക്കാരും.
ഭരണത്തിന്റെ സര്‍വത്ര മേഖലകളിലും മരവിപ്പ് ബാധിച്ചു തുടങ്ങിയിരിക്കുന്നു എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയണ്ട.
മുഖ്യമന്ത്രി നന്നായിചിരിച്ചതുകൊണ്ടോ, വാക്ധോരണികൊണ്ട് പ്രതിപക്ഷത്തെ വിറപ്പിച്ചുവിട്ടതുകൊണ്ടോ അകമ്പടി കാറുകളുടെ എണ്ണം കുറച്ചതുകൊണ്ടോ മാത്രം കാര്യമില്ല, ജനങ്ങളെ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുന്ന പൊതുവിതരണ മേഖലയില്‍ ഗുണപരമായി ഇടപെടാന്‍ കഴിയണം,
അതിന് സാധിക്കാത്ത സര്‍ക്കാറിന് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ല.
അനൂപ് ജേക്കബ് എന്ന മന്ത്രി സത്യപ്രതിജ്ഞ ചെയ്തശേഷം എന്ത് ജോലിയാണ് ചെയ്തത്.
കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാര്‍ വിലക്കയറ്റം കൊണ്ട് രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഴിയാതെ ദുരിതക്കയത്തില്‍ പുളയുമ്പോള്‍
ഈ മന്ത്രി എവിടെയാണ്?