പത്ത് ചാക്ക് തീറ്റയും പൈപ്പുകളും 40 ട്രേകളും വലകളും മോട്ടോറും മറ്റും ഷെഡില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു.
തൊഴിലാളികള്‍ക്ക് വിശ്രമിക്കാനായി അകത്ത് സൂക്ഷിച്ച കട്ടിലും കത്തിനശിച്ച നിലയിലാണ്.
കഴിഞ്ഞരണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഫിഷറീസ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെയാണ് കൃഷിയിറക്കിയത്.
വി.കുഞ്ഞികൃഷ്ണന്‍ എം.എല്‍.എ യുടെ അനുകൂലിയായ പുരുഷോത്തമനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ഒരു വിഭാഗം ആളുകള്‍ വലിയ ദുഷ്പ്രചരണങ്ങള്‍ നടത്തിവന്നിരുന്നു.
ഇതേ തുടര്‍ന്ന് വി.കുഞ്ഞികൃഷ്ണന്‍ എം.എല്‍.എ കഴിഞ്ഞ ദിവസം റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.
ഇതിനുപിന്നാലെയായിരുന്നു അക്രമം.
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം രാത്രിയില്‍ പുരുഷോത്തമന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ അടിച്ച് തകര്‍ത്ത് തീയിടുകയും വീടിന്റെ ജനല്‍ ഗ്ലാസുകള്‍ അടിച്ച് തകര്‍ക്കപ്പെട്ട സംഭവവുമുണ്ടായിരുന്നു.
പരാതിയില്‍ കേസെടുത്ത പോലീസ് അഞ്ച് സിപിഎം പ്രവര്‍ത്തകരെ അന്ന് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തില്‍ ടി.പുരുഷോത്തമന്റെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.