Skip to content
തളിപ്പറമ്പ്: റോഡരികിലൂടെ നടന്നുപേകുകയായിരുന്ന വീട്ടമ്മയെ അമിതവേഗതയിലെത്തിയ പിക്കപ്പ് വാന്‍ ഇടിച്ചുവീഴ്ത്തി.
ചപ്പാരപ്പടവ് മങ്കര എല്‍.പി സ്ക്കൂളിന് സമീപത്തെ തിരുനിലക്കാട്ട് വീട്ടില്‍ എം.എസ്.പ്രസന്ന(44)നാണ് ഗുരുതരമായി പരിക്കേറ്റത്.
ഇവര്‍ മംഗളൂരു ദേര്‍ലക്കട്ടയിലെ യേനപ്പോയ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.
ആഗസ്റ്റ് ഒന്നിന് വൈകുന്നേരം 6.40 നാണ് സംഭവം.
ചാണോക്കുണ്ട് ഭാഗത്തുനിന്നും ഓടിച്ചുവന്ന കെ.എല്‍-59-എ.ബി-6402 പിക്കപ്പ് വാനാണ് പ്രസന്നയെ ഇടിച്ചുവീഴ്ത്തിയത്.
ഡ്രൈവറുടെ പേരില്‍ പോലീസ് കേസെടുത്തു.