പയ്യന്നൂര്‍: രാമന്തളിയിലെ വിജയന്‍ വധശ്രമക്കേസിലെ പ്രതികളെ കോടതി 18 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത് നാടിന്റെ സമാധാനം തകര്‍ക്കാന്‍ എസ് ഡി പി ഐ നടത്തിയ നീക്കങ്ങള്‍ക്കേറ്റ തിരിച്ചടിയാണെന്ന് സി.പി.എം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി അഡ്വ: പി സന്തോഷ് പ്രസ്താവനയില്‍ പറഞ്ഞു.
2015 ലാണ് രാമന്തളി വടക്കുമ്പാട് കിഴക്ക് ബ്രാഞ്ച് സെക്രട്ടറി കെ.വിജയനെ എസ്.ഡി.പി.ഐ നേതാവ് ഹന്നാന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
നിരന്തരമായി സംഘര്‍ഷങ്ങളുണ്ടാക്കാന്‍ എസ് ഡി പി ഐ നടത്തിയ ശ്രമങ്ങള്‍ക്കിടയിലാണ് വിജയനെ കൊലപ്പെടുത്താനുള്ള ശ്രമം നടക്കുന്നത്.
വേഗത്തില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ സാധിച്ചതുകൊണ്ടാണ് വിജയന്റെ ജീവന്‍ രക്ഷപ്പെട്ടത്.
കൊല നടത്താനും അതോടെ പ്രദേശമാകെ സംഘര്‍ഷം വ്യാപിപ്പിക്കാനും അതുവഴി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമായിരുന്നു എസ് ഡി പി ഐ തീരുമാനിച്ചത്.
സി.പി എം പ്രവര്‍ത്തകരുടെ ആത്മ നിയന്ത്രണം കൊണ്ടാണ് സംഘര്‍ഷം വ്യാപിക്കാതിരുന്നത്.
കോടതി വിധിയോടെ നാടിനെ സംഘര്‍ഷഭരിതമാക്കാനുള്ള എസ്.ഡി.പി.ഐയുടെ പരിശ്രമത്തിന് തിരിച്ചടിയേറ്റിരിക്കുകയാണ്.
കലാപ നീക്കവുമായി കടന്നു വരുന്ന വര്‍ഗ്ഗീയ ശക്തികളെ ഒറ്റപ്പെടുത്താന്‍ പൊതു സമൂഹം തയ്യാറാവണമെന്നും അഡ്വ: പി സന്തോഷ് പ്രസ്താവനയില്‍ പറഞ്ഞു