വാര്‍ത്ത കുറിക്ക് കൊണ്ടു, പ്രകോപനവും വെല്ലുവിളികളും ഉപദേശങ്ങളുമായി കെട്ടിടം ഉടമ.

തളിപ്പറമ്പ്: പ്രകോപനവും വെല്ലുവിളികളും ഉപദേശങ്ങളുമായി ഓവുചാലിലേക്ക് അനധികൃതമായി പൈപ്പ് സ്ഥാപിച്ച കെട്ടിടമുടമ.

ഇന്നലെ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയെ തുടര്‍ന്ന് തളിപ്പറമ്പ് നഗരസഭ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന
നടത്തുകയും ഉടമയെ ഓഫീസിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു.

ഇതില്‍ പ്രകോപിതനായാണ് കെട്ടിടംഉടമ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനെ ഫോണില്‍ വിളിച്ച് അധിക്ഷേപവും പ്രകോപനവും നടത്തിയത്.

 അനധികൃതമായി
സ്ഥാപിച്ച പൈപ്പുകള്‍ മാറ്റാന്‍ നഗരസഭ നിര്‍ദ്ദേശം നല്‍കിയതാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന. 

ഇത്തരം പ്രകോപനക്കാരോട് ഒന്നുമാത്രമേ ഞങ്ങള്‍ക്ക് പറയാനുള്ളൂ.

പണം നിങ്ങളുടെ പെട്ടിയിലും പോക്കറ്റിലും കിടക്കട്ടെ, ഭീഷണി മനസില്‍ വച്ചാല്‍ മതി.

പൊതുജനത്തിനെ ദോഷകരമായി ബാധിക്കുന്ന ഏത് സംഭവങ്ങളും കയ്യേറ്റങ്ങളും കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് നിര്‍ഭയമായി റിപ്പോര്‍ട്ട് ചെയ്യും.

അത്തരം എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടെങ്കില്‍ ആര്‍ക്കും 9497482137 എന്ന നമ്പറില്‍ അറിയിക്കാവുന്നതാണ്.

വീഡിയോ ആയും ഫോട്ടോകളായും അയക്കാവുന്നതാണ്.