തിരുവനന്തപുരം: ഉദയഗിരിക്ക് സമഗ്ര ദുരിതാശ്വാസ പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട് റവന്യൂ മന്ത്രി എ.പി.അനില്‍കുമാറിന് നിവേദനം നല്‍കി.
ആഗസ്റ്റ് ഒന്നിന് ഉണ്ടായ അതിതീവ്ര കാലവര്‍ഷം, ഉരുള്‍പൊട്ടല്‍, പ്രളയം എന്നിവയില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ നേരിട്ട ഉദയഗിരി ഗ്രാമപഞ്ചായത്തിലെ ദുരിതബാധിതര്‍ക്കായി സമഗ്ര ദുരിതാശ്വാസപുനരധിവാസ പാക്കേജ് അനുവദിക്കണമെന്നാണ് നിവേദനത്തിലെ ആവശ്യം.
ബ്ലോക്ക് പഞ്ചായത്ത് ഉദയഗിരി ഡിവിഷന്‍ മെമ്പര്‍കൂടിയായ അജേഷ് പൂവനാട്ട് തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസിലെത്തി നല്‍കിയ നിവേദനത്തിന്റെ പൂര്‍ണരൂപം ചുവടെ-