ഇവിടെ രാഷ്ട്രീയം പറയാം, അശ്ലീലം വേണ്ട-വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീലം പറഞ്ഞതിന് കേസ്.

പയ്യന്നൂര്‍: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീലം പറഞ്ഞ് ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പോലീസ് കേസെടുത്തു.

വെള്ളൂരിലെ സുകേഷിന്റെ പേരിലാണ് കേസ്.

ഇവിടെ രാഷ്ട്രീയം പറയാം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമായ ആലപ്പടമ്പ് ഏറ്റുകുടുക്കയിലെ വി.വി.ഹൗസില്‍ സി.ദിവാകന്റെ(48)പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് െേകെസെടുത്തത്.

ആഗസ്റ്റ്-17 രാത്രി 11.54 മുതല്‍ 18 ന് രാവിലെ 6.54 വരെയുള്ള സമയങ്ങളിലാണ് പ്രതി സുകേഷ് രാഷ്ട്രീയവിരോധം കാരണം ദിവാകരനെ പലതവണ അശ്ലീലഭാഷയില്‍ ചീത്തവിളിച്ചും കൊല്ലുമെന്ന് ഭീഷണിയുള്ളതുമായ സന്ദേശങ്ങള്‍ അയച്ചത്.