ഇനി മണ്ണിടിച്ചില്‍ വെറും സ്വപ്നം-മരത്തക്കാട്ട് മാതൃക-സുരക്ഷ ഭിത്തി

തളിപ്പറമ്പ്: കുന്നിടിയല്‍ ഭീഷണി തടയാന്‍ തളിപ്പറമ്പില്‍ നിന്ന് രാജ്യത്തിന് ഒരു കിടുക്കാച്ചി മാതൃക.

തളിപ്പറമ്പ് നഗരസഭയില്‍ കുപ്പം മരത്തക്കാട്ടാണ് ഈ മാതൃക ഒരുക്കിയിട്ടുള്ളത്.

എത്ര ഭീകരമായ കുന്നിടിച്ചില്‍ ഉണ്ടായാലും ഇത് ഉപയോഗിച്ച് തടയാന്‍ സാധിക്കുമെന്ന് ഇതിന്റെ കണ്ടുപിടുത്തക്കാര്‍ പറയുന്നു.

നേരത്തെ സുരക്ഷ ഭീഷണിയെ തുടര്‍ന്ന് നഗരസഭ അധികൃതര്‍ അ
ടച്ചുപൂട്ടിയ മരത്തക്കാട്ടെ ഫൈറൂസിന്റെ തട്ടുകടക്ക് പിറകിലായിട്ടാണ് ഈ സുരക്ഷാഭിത്തി നിര്‍മ്മിച്ചിരിക്കുന്നത്.

ഈ സുരക്ഷ ഭിത്തിക്ക് പിറകിലെ വലിയ കുന്ന് താഴേക്ക് ഇടിഞ്ഞുവീഴുന്നതിനാലാണ് നഗരസഭ തട്ടുകട അടപ്പിച്ചത്.

ഇതിന് ദിവസങ്ങള്‍ക്കുള്ളിലാണ് പരിഹാരം കണ്ടിരിക്കുന്നത്.

വയനാട് ചൂരല്‍മല പോലുള്ള പ്രദേശങ്ങളിലും ഉത്തരേന്ത്യയിലെ മണ്ണിടിച്ചില്‍ ദുരന്തങ്ങള്‍ നടക്കുന്ന പ്രദേശങ്ങളിലും ഈ മരത്തക്കാട്ട് മാതൃക ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ഈ സുരക്ഷ ഭിത്തിയുടെ നിര്‍മ്മാണത്തിന് പിറകിലെ പ്രധാന ചാലകശക്തി നഗരസഭ ചാലത്തൂര്‍ വാര്‍ഡ് കൗണ്‍സിലറും വ്യാപാരി വ്യവസായി സമിതി കണ്ണൂര്‍ ജില്ല വൈസ് പ്രസിഡന്റുമായ കെ.എം.ലത്തീഫാണെന്നത് പ്രത്യേകം പ്രസ്താവ്യമാണ്.