എ ടി എം കവര്‍ച്ച പ്രവാസിയായ മോഷ്ടാവിന് മൂന്നുവര്‍ഷം തടവുശിക്ഷ-
പയ്യന്നൂര്‍ പെരുമ്പയിലെ കാട്ടൂര്‍ ഹൗസില്‍ കെ.ജാഫറി (34) നെയാണ്ശിക്ഷിച്ചത്.
പയ്യന്നൂര്‍: ബാങ്കിന്റെ എ.ടി.എം. കൗണ്ടര്‍ തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടാം പ്രതിക്ക് മൂന്നുവര്‍ഷം തടവ്.

പയ്യന്നൂര്‍ പെരുമ്പയിലെ കാട്ടൂര്‍ ഹൗസില്‍ കെ.ജാഫറി (34) നെയാണ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചത്.
ഒന്നാം പ്രതി പയ്യന്നൂര്‍പെരുമ്പ ബൈപ്പാസ് റോഡിലെ നങ്ങാരത്ത് ഹൗസില്‍ എന്‍.ഹൈദരലി ഹാജരാകാത്തതിനാല്‍ കേസ് മാറ്റിവെച്ചു.
2013 മാര്‍ച്ച് 24ന് പുലര്‍ച്ചെ ഒന്നരയോടെ പെരുമ്പ കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് സമീപത്തെ എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടര്‍ തകര്‍ത്താണ് പ്രതികള്‍ കവര്‍ച്ചക്ക് ശ്രമിച്ചത്.
പോലീസിന്റെ ഊര്‍ജിത അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ 48 മണിക്കൂറിനുള്ളില്‍ തന്നെ പിടികൂടുകയും ചെയ്തിരുന്നു.
പ്രതികളായ ഹൈദരാലിയും ജാഫറും നേരത്തെ ഗള്‍ഫിലായിരുന്നു.
സമ്പന്ന രീതിയില്‍ ജീവിച്ച രണ്ടുപേരും പെട്ടന്ന് സാമ്പത്തികമായി തകര്‍ന്നതോടെയാണ് എ ടി എം കവര്‍ച്ചക്ക് മുതിര്‍ന്നത്.
ഇരുവരും മുഖം മറച്ചാണ് എ.ടി.എം കൗണ്ടറിനകത്ത് കയറിയതെങ്കിലും ഒരാളുടെ മുഖത്തെ അവ്യക്തമായ പാര്‍ശ്വദൃശ്യം എ.ടി.എം കൗണ്ടറിലെ ക്യാമറയില്‍ പതിഞ്ഞിരുന്നു ഇതാണ് പ്രതികളെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്.
എ.ടി.എം. കൗണ്ടര്‍ തകര്‍ത്ത് പണത്തിനായി തെരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതോടെ കൗണ്ടറില്‍ പണമില്ലെന്ന ധാരണയില്‍ ഇരുവരും ശ്രമം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ കൗണ്ടറില്‍ 26 ലക്ഷം രൂപയുണ്ടായിരുന്നു. മെഷിന്റെ സങ്കീര്‍ണ്ണത കാരണം ഇവ കണ്ടെത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല.
പെരുമ്പ ടവര്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് പ്രതികള്‍ പിടിയിലാകാന്‍ ഇടയാക്കിയ
