റിട്ട. എസ് ഐ ഉണ്ണിപ്പോലീസിനെ എക്‌സൈസ് പിടിച്ചു; 24കുപ്പി മദ്യവുമായി—
തളിപ്പറമ്പ്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 24 കുപ്പി മദ്യവുമായി റിട്ടയേര്‍ഡ് എസ് ഐ ഉള്‍പ്പെടെ 2 പേര്‍ പിടിയില്‍.
തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറന്റെ നേതൃത്വത്തില്‍ കുറുമാത്തൂര്‍-ബാവുപ്പറമ്പ് ഭാഗങ്ങളില്‍ നടത്തിയ
പരിശോധനയിലാണ് 12 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി(24 കുപ്പി) കെ.എല്‍.59ഇ 9859 നമ്പര്‍ സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടു വന്ന
ചുഴലി സ്വദേശി റിട്ടയേര്‍ഡ് എസ് ഐ ഉണ്ണികൃഷ്ണന്‍( ഉണ്ണി പ്പോലീസ്), ചുഴലി മൊട്ടക്കേപ്പീടിക താമസം മുണ്ടയില്‍ വീട്ടില്‍ നാരായണന്‍ എന്നിവരെ അറസ്റ്റ് ചെയ്തത്.
ഇവര്‍ക്കെതിരെ അബ്കാരി കേസ് എടുത്തു.
പാര്‍ട്ടിയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.വി.ഷൈജു, പി.ആര്‍.വിനീത് എന്നിവരും ഉണ്ടായിരുന്നു.
