ആര്‍.ഡി.ഒ മാഡം പ്ലീസ് ഇതുകൂടിയൊന്ന് കാണണേ—

തളിപ്പറമ്പ്: തളിപ്പറമ്പില്‍ അനധികൃത കയ്യേറ്റം ഒഴിവാക്കാന്‍ ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ കര്‍ശനമായ നടപടികള്‍ ഒരുഭാഗത്ത് നടക്കുമ്പോഴും മാര്‍ക്കറ്റ് റോഡിലേയും മെയിന്‍ റോഡിലേയും കയ്യേറ്റങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതായി പരാതി വ്യാപകം.

ഒരുവശത്ത് കടയില്‍ നിന്നും സാധനം വാങ്ങാനെത്തുന്നവരുടെ ഇരുചക്രവാഹനങ്ങള്‍ക്ക് നേരെ കാര്‍ക്കശ്യം കാണിക്കുന്ന പോലീസും അധികാരികളും മെയിന്റോഡില്‍ നഗരസഭാ വായനശാലക്ക് മുന്നിലെ അനധികൃത ഓട്ടോസ്റ്റാന്റിനെ കണ്ടില്ലെന്ന് നടിക്കുന്നു.

തിരക്കേറിയ ഈ ഭാഗത്തെ വ്യാജഓട്ടോസ്റ്റാന്റില്‍ എത്തുന്ന ഒട്ടോകളില്‍ നഗരസഭാ നമ്പറുകളുള്ള വാഹനങ്ങള്‍ ഇല്ലെന്ന്തന്നെ പറയാം.

ടൗണില്‍ സാധനം വാങ്ങാനെത്തിയതെന്ന വ്യാജേനയാണ് ഇവിടെ പാര്‍ക്ക്‌ചെയ്യുന്ന ഓട്ടോകള്‍ അനധികൃത   ഓട്ടോസ്റ്റാന്റായി മാറ്റിയിരിക്കുന്നത്.  

മുമ്പ് ഇവിടെ തെരുവ് കച്ചവടം നടന്നത് പോലീസിന്റെ കര്‍ശനമായ നിലപാട് മൂലം നീക്കിയിരുന്നുവെങ്കിലും റോഡ് കയ്യേറ്റം അതിനേക്കാള്‍ വ്യാപകമായ രീതിയിലാണ് ഇവിടെ ഓട്ടോറിക്ഷകള്‍ പാര്‍ക്ക്‌ചെയ്യുന്നത്.

ഓട്ടോറിക്ഷകളുടെയും ഇരുചക്രവാഹനങ്ങളുടെയും കയ്യേറ്റങ്ങള്‍ക്കിടയില്‍ റോഡിലൂടെ നടക്കാന്‍പോലും ആളുകള്‍ക്ക് സാധിക്കുന്നില്ല.

കര്‍ശനമായ നിലപാടുകള്‍ സ്വീകരിക്കുന്ന ആര്‍.ഡി.ഒയുടെ ശ്രദ്ധയിലേക്ക് ഇക്കാര്യങ്ങള്‍ കൂടി പതിയണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.