സ്വാലിഹ റഫീക്ക്-The കൊച്ചുമിടുക്കി—മന്ത്രി മുഹമ്മദ്‌റിയാസ് വിളിച്ചു-

പഴയങ്ങാടി: കയാക്കിങ്ങില്‍ വിസ്മയം സൃഷ്ടിച്ച പഴയങ്ങാടിയുടെ സ്വന്തം സ്വാലിഹയെ മന്ത്രി പി.എ.മുഹമ്മദ്‌റിയാസ് നേരിട്ട് വീഡിയോകോള്‍ വിളിച്ച് സംസാരിച്ചു. സ്വാലിഹയെ അഭിനന്ദിച്ച മന്ത്രി തുടര്‍ന്ന് ഫേസ്ബുക്കിലിട്ട കുറിപ്പ് ചുവടെ-

    നമ്മുടെ ചുറ്റുപാടില്‍ അവശേഷിക്കുന്ന പ്രകൃതിയെ സംരക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്ക് ഒരു ബോധവല്‍ക്കരണ സന്ദേശം നല്‍കാനാണ് ഞാന്‍ ഈ യാത്ര നടത്തിയത്.

നമുക്ക് ചുറ്റുമുള്ള ജലസ്രോതസ്സുകള്‍ ആളുകള്‍ വിവേചനരഹിതമായി വലിച്ചെറിയുന്ന മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

നമ്മുടെ ജലാശയങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിനാല്‍ ഇത് അവസാനിപ്പിക്കണം.’ സ്വാലിഹ റഫീഖ് എന്ന കണ്ണൂരിലെ ഈ കൊച്ചു മിടുക്കി വീണ്ടും അഭിമാനമാകുകയാണ്.

5 വര്‍ഷം മുന്നേ തന്നെ പരിസ്ഥിതി സംരക്ഷണ അവബോധ പ്രവര്‍ത്തനങ്ങളുമായി സാഹസികമായ കയാക്കിംഗ് നടത്തി, സ്വാലിഹ സി.ബി.എസ്.ഇ പരിസ്ഥിതി ശാസ്ത്ര വിദ്യാര്‍ഥികള്‍ക്കുള്ള പാഠ്യ വിഷയമായി മാറിയിരുന്നു.

ഇന്നീ മിടുക്കി പുതിയൊരു നേട്ടത്തില്‍ കൂടി മുത്തമിട്ടിരിക്കുകയാണ്. പരിസ്ഥിതി സംരക്ഷണ സന്ദേശം പ്രചരിപ്പിച്ച് കനാലും, നദിയും, കടലിലും കൂടി കയാക്കിംഗ് 35 കിലോമീറ്റര്‍ സഞ്ചരിച്ച് നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്.

പഴയങ്ങാടി വാദി ഹുദാ HSS ലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ഈ മിടുക്കി ഒരുപാട് പ്രതിസന്ധികളെ അതി ജീവിച്ചാണ് ഈ നേട്ടം കൊയ്തത്. സ്വാലിഹയെ വിളിച്ചിരുന്നു.

എല്ലാവിധ പിന്തുണയും അഭിനന്ദനങ്ങളും അറിയിച്ചു. കേരളത്തില്‍ വളര്‍ന്നുവരുന്ന ജലസാഹസിക ടൂറിസം രംഗത്ത് സ്വാലിഹയുടെ പ്രവര്‍ത്തനം മാതൃകാപരമാണ്.

വളര്‍ന്ന് വരുന്ന എല്ലാ കുട്ടികള്‍ക്കും വലിയ പ്രചോദനമാണ് സ്വാലിഹ റഫീഖിന്റെ ഈ നേട്ടം.

പരിസ്ഥിതി പ്രവര്‍ത്തനങ്ങളും സാഹസികവുമായി രാജ്യത്തിന് തന്നെ മാതൃകയും അഭിമാനവുമായി ഏറെ ഉയരങ്ങള്‍ കീഴടക്കാന്‍ സ്വാലിഹയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.