ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര–വായനക്കാരുടെ പ്രതികരണം

      (കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ആദ്യമായി പ്രസിദ്ധീകരിച്ച ആറ് ദിവസം നീണ്ടുനിന്ന പരമ്പരയോട് വളരെ മികച്ച രീതിയിലാണ് വായനക്കാര്‍ സഹകരിച്ചത്. ഞങ്ങളെ അല്‍ഭുതപ്പെടുത്തുന്ന വിധത്തിലുള്ള പ്രതികരണങ്ങളാണ് സന്ദേശങ്ങളായി ലഭിച്ചത്. ഇത്തരത്തില്‍ വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന പരമ്പരകള്‍ തുടര്‍ന്നും പ്രസിദ്ധീകരിക്കും. അടുത്തതായി തമിഴ്‌നാട്ടിലെ അറിയപ്പെടാത്ത ക്ഷേത്രങ്ങളെക്കുറിച്ചുള്ള മാസങ്ങള്‍ നീളുന്ന പരമ്പര ആരംഭിക്കുകയാണ്. ആദ്യഭാഗം നാളെ മുതല്‍ പ്രസിദ്ധീകരിച്ചു തുടങ്ങും. ഇതോടൊപ്പം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനെക്കുറിച്ചുള്ള പരമ്പരയും ആരംഭിക്കും. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു- )

ജനതയുടെ ചരിത്രം ദേശത്തിന്റെ ചരിത്രം-കെ.സി.മണികണ്ഠന്‍ നായര്‍ (ആദ്ധാത്മിക-ജീവകാരുണ്യപ്രവര്‍ത്തകന്‍)

കഴിഞ്ഞ ആറ് ദിവസങ്ങളിലായി കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് പ്രസിദ്ധീകരിച്ച ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര എന്ന പ്രത്യേക വാര്‍ത്ത വായിച്ചു.

ഒരു ജനതയുടെ ചരിത്രമെന്നാല്‍ അവര്‍ വസിക്കുന്ന ദേശത്തിന്റെയും ചരിത്രമെന്നര്‍ത്ഥം. മണ്‍മറഞ്ഞ പൈതൃക ചരിത്രത്തത്തെക്കുറിച്ച് പലരും എഴുതാറുണ്ട്.

എന്നാല്‍ ചരിത്ര പൈതൃകത്തോടുള്ള ആദരവും അവ സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചും വളരെ ചുരുക്കമാളുകളേ എഴുതാറുള്ളൂ.

ശ്രീ.കരിമ്പം കെ.പി.രാജീവന്റെ ഈ പരമ്പര അപൂര്‍വ്വം എഴുത്തുകളില്‍ ഉള്‍പ്പെടുന്നു എന്ന് പറയാതെ വയ്യ.

ശ്ലാഘനീയമായ ഈ പ്രവര്‍ത്തനത്തിന് നന്ദി, അഭിനന്ദങ്ങള്‍. കണ്ണൂര്‍ ജില്ലയിലാണ് നാമെല്ലാം വസിക്കുന്നതെങ്കിലും എത്ര പേര്‍ക്ക് കൈതപ്രത്തെ ഈ നാലുകെട്ടുകളും അതിന്റെ പ്രത്യേകതകളെ ക്കുറിച്ചുമറിയാം.

അറിയുന്നവര്‍ ഇവ സംരക്ഷിക്കാനായി എന്തു ചെയ്തു. ഇന്ന് ഇത്തരം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ചരിത്രസ്മാരകങ്ങളെ സര്‍ക്കാര്‍ ഏറ്റെടുത്തു സംരക്ഷിച്ചു വരുന്നുണ്ട്.

ശ്രീ. കരിമ്പം കെ.പി.രാജീവന്‍ തന്നെ ഒരു നിവേദനം സര്‍ക്കാരിന്റെ സമക്ഷം വെക്കാന്‍ മുന്‍കൈ എടുക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.

ഞങ്ങളെപ്പോലുള്ളവരുടെ പൂര്‍ണ്ണ പിന്തുണ അങ്ങക്കൊപ്പമുണ്ട്.

കേരളത്തിന്റെ, കണ്ണൂരിന്റെ പ്രത്യേകിച്ച് തളിപ്പറമ്പിന്റെ അഭിമാനം മന്ത്രി ഗോവിന്ദന്‍ മാസ്റ്ററുള്ളപ്പോള്‍ വളരെ

അനായാസമായി നമുക്കിത് ന്റെ ശ്രദ്ധയില്‍പെടുത്തി തുടര്‍ നടപടികളിലൂടെ സംരക്ഷിക്കാനാവും.

കേട്ടറിവില്‍ കല്പാത്തി ഗ്രാമത്തേക്കാള്‍ പ്രത്യേകത കൈതപ്രം ഗ്രാമത്തിനുണ്ട് എന്ന് എനിക്ക് മനസ്സിലാക്കാനായത് ഈ പരമ്പര മൂലം തന്നെ.