തളിപ്പറമ്പ്-വിമലശേരി-എരുവാട്ടി-തേര്‍ത്തല്ലി-ഫെബ്രുവരി 1 മുതല്‍ പുതിയ K S R T C —

തളിപ്പറമ്പ്: വിമലശേരിയില്‍ നിന്നും തളിപ്പറമ്പിലേക്ക് കെ.എസ്.ആര്‍.ടി.സി.പുതിയ സര്‍വീസ് ആരംഭിക്കും.

ജനാധിപത്യകേരളാ കോണ്‍ഗ്ര്‌സ ജില്ലാ പ്രസിഡന്റ് ജോജി ആനിത്തോട്ടത്തില്‍ ഗതാഗതവകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജുവിന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ബസ് അനുവദിച്ചത്.

ഫെബ്രുവരി 1 മുതല്‍ തളിപ്പറമ്പ്-വിമലശ്ശേരി-എരുവാട്ടി-തേര്‍ത്തല്ലി റൂട്ടില്‍ പുതിയ കെഎസ്ആര്‍ടിസി സര്‍വ്വീസ് ആരംഭിക്കുന്നതായി മന്ത്രിയുടെ ഓഫീസ് ജോജി ആനിത്തോട്ടെത്തെ അറിയിച്ചു.

ഫെബ്രുവരി 1 ന് വൈകുന്നേരം 3:30ന് ആദ്യ സര്‍വീസ് തളിപ്പറമ്പില്‍ നിന്ന് ആരംഭിച്ച് 4:30ന് തേര്‍ത്തല്ലി എത്തിച്ചേരുന്നതാണ്.

തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബസിന് സ്വീകരണം നല്‍കുമെന്ന് ജോജി ആനിത്തോട്ടത്തില്‍ അറിയിച്ചു.

പൊതുവെ യാത്രാസൗകര്യം കുറവായ ഈ റൂട്ടില്‍ പുതിയ സര്‍വീസ് ആരംഭിക്കാനുള്ള തീരുമാനം പരക്കെ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്.