മയക്കുമരുന്നും മലപ്പുറം കത്തിയും രണ്ടംഗസംഘം അറസ്റ്റില്‍-
പയ്യന്നൂര്‍: പയ്യന്നൂരില്‍ രണ്ടംഘ സംഘം കഞ്ചാവുമായി അറസ്റ്റില്‍.

അതിവേഗത്തില്‍ ഓടിച്ചു വന്ന ബൈക്ക് കാല്‍ നട യാത്രക്കാരനെ ഇടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പയ്യന്നൂര്‍ സ്‌റ്റേഷന്‍
സബ് ഇന്‍സ്‌പെക്ടര്‍ പി.വിജേഷിന്റെ നേതൃത്വത്തില്‍ ബൈക്കും കാസര്‍ഗോഡ് സ്വദേശി കളായ ബാദുഷ മുഹമ്മദ്, ഹാരിഫ് എന്നിവരെ പിടികൂടിയത്.
ഇവരെ പരിശോധിച്ചതില്‍ 70 ഗ്രാം കഞ്ചാവ് പുകയില ഉത്പന്നങ്ങള്‍, മലപ്പുറം കത്തി എന്നിവ കണ്ടെത്തി.
പ്രതികളെ പയ്യന്നൂര്‍ ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ നായരുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
