ഇ.ഒ.എസ്.04 ഐ.എസ്.ആര്‍.ഒ ദൗത്യം വിജയം-

ബെംഗളൂരു: ഐ.എസ്.ആര്‍.ഒ.യുടെ 2022ലെ ആദ്യ ദൗത്യം വിജയം.

ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.04 ഉം രണ്ട് ചെറു ഉപഗ്രഹങ്ങളും വിജയകരമായി വിക്ഷേപിച്ചു.

ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ പുലര്‍ച്ചെ 5.59 നാണ് വിക്ഷേപണം നടന്നത്.

പി.എസ്.എല്‍.വി.സി 52 റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. 1710 കിലോഗ്രാം ഉപഗ്രഹമാണ് ഇ.ഒ.എസ്.04.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ഇന്‍സ്‌പെയര്‍സാറ്റ്ഒന്നും ഐ.എസ്.ആര്‍.ഒ.യുടെ ഐ.എന്‍.എസ്.2 ടി.ഡി.യുമാണ് ഇതോടൊപ്പം വിക്ഷേപിച്ചത്.

റഡാര്‍ ഇമേജിങ് ഉപഗ്രഹമായ ഇ.ഒ.എസ്.04 വഴി പ്രതികൂല കാലാവസ്ഥയിലും തെളിമയാര്‍ന്ന ചിത്രങ്ങളെടുക്കാന്‍ സാധിക്കും.

ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്.04 ഭാരം 1710 കിലോഗ്രാം ഏതുകാലാവസ്ഥയിലും ഉയര്‍ന്ന നിലവാരമുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയും.

ആയുസ്സ് പത്തുവര്‍ഷം. കാര്‍ഷിക ഗവേഷണം, പ്രളയസാധ്യതാ പഠനം, ഭൂഗര്‍ഭഉപരിതല ജലപഠനം എന്നിവയ്ക്കുള്ള വിവരങ്ങള്‍ കൈമാറും.

സിങ്കപ്പൂര്‍, തായ്വാന്‍ രാജ്യങ്ങളുടെ പരീക്ഷണ ഉപകരണങ്ങള്‍ ഉള്‍പ്പെട്ടതാണ് ഇന്‍സ്‌പെയര്‍ സാറ്റ് 1. 8.1 കിലോയാണ് ഭാരം. ആയുസ്സ് ഒരുവര്‍ഷമാണ്.

സൂര്യനെക്കുറിച്ചുള്ള പഠനമാണ് ലക്ഷ്യം. 17.5 കിലോഗ്രാമാണ് ഐ.എന്‍.എസ്. 2 ടി.ഡി.യുടെ ഭാരം.

ആറു മാസമാണ് ആയുസ്സ്. പേലോഡില്‍ ഘടിപ്പിച്ച തെര്‍മല്‍ ഇമേജിങ് ക്യാമറയാണ് പ്രത്യേകത.

ഭൂമി, വെള്ളം, ഉപരിതല ഊഷ്മാവ് എന്നിവയെക്കുറിച്ചുള്ള പഠനമാണ് ലക്ഷ്യം.

2021 ഓഗസ്റ്റില്‍ ജി.എസ്.എല്‍.വി. എഫ-്10 ദൗത്യം പരാജയപ്പെട്ടതിനുശേഷമുള്ള ആദ്യ വിക്ഷേപണ ദൗത്യമാണിത്.