സര്‍ക്കാര്‍ അറിയിപ്പുകള്‍(19-2-2022)

 

ഐഎല്‍ജിഎംഎസ് സോഫ്‌റ്റ്വെയര്‍: പരിശീലനം 21മുതല്‍

 

ജില്ലയിലെ ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ക്ക് ഐഎല്‍ജിഎംഎസ് സോഫ്‌റ്റ്വെയറിലുള്ള പരിശീലനം ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 18 വരെ കണ്ണൂര്‍ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ നടക്കും.

 

കാര്‍ഷിക സൗജന്യ വൈദ്യുതി പദ്ധതി

 

ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് കാര്‍ഷിക സൗജന്യ വൈദ്യുതി പദ്ധതി പ്രകാരമുള്ള സബ്‌സിഡി തുക മുന്‍കൂറായി ബാങ്ക് മുഖേന നേരിട്ട് കൈമാറാന്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് തീരുമാനിച്ചു. കുറഞ്ഞത് എട്ട് അംഗങ്ങളുള്ളരജിസ്റ്റര്‍ ചെയ്ത ഗ്രൂപ്പുകള്‍ക്കും പാടശേഖര സമിതികള്‍ക്കുമാണ് ആനുകൂല്യം. അംഗങ്ങള്‍ കാര്‍ഷിക സൗജന്യ വൈദ്യുതി പദ്ധതി ഗുണഭോക്താക്കള്‍ ആയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷി വകുപ്പുമായി ബന്ധപ്പെടുക.

 

മത്സ്യബന്ധന യാനങ്ങളുടെ സംയുക്ത പരിശോധന 27 ന്

 

മണ്ണെണ്ണ ഇന്ധനമായി ഉപയോഗിക്കുന്ന മത്സ്യബന്ധന യാനങ്ങളുടെയും എഞ്ചിനുകളുടെയും സംയുക്ത പരിശോധന ഫെബ്രുവരി 27ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ നടത്തും. ഫിഷറീസ്, സിവില്‍ സപ്ലൈസ്, മത്സ്യഫെഡ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാകും പരിശോധന. കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിയ പരിശോധനയാണിത്. യോഗ്യമായ എല്ലാ വള്ളങ്ങളും യഥാര്‍ഥ രേഖകള്‍ സഹിതം നിശ്ചിത കേന്ദ്രങ്ങളില്‍ ഹാജരാക്കി പരിശോധനയ്ക്ക് വിധേയമാകണം. പരിശോധനയ്ക്ക് ഹാജരാക്കാത്ത എഞ്ചിനുകള്‍ക്ക് മത്സ്യബന്ധനത്തിന് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കില്ല. ഒരു യാനത്തോടൊപ്പം ഒരാള്‍ക്ക് മാത്രമാണ് പരിശോധനാ കേന്ദ്രത്തില്‍ പ്രവേശനമുണ്ടാകുക. പരിശോധനയ്ക്ക് ഹാജരാക്കുന്ന യാനങ്ങള്‍ക്കും എഞ്ചിനുകള്‍ക്കും രജിസ്‌ട്രേഷന്‍, മത്സ്യബന്ധന ലൈസന്‍സ്, ഫിംസ് രജിസ്‌ട്രേഷന്‍ എന്നിവ നിര്‍ബന്ധമാണ്. ഒരു വ്യക്തിക്ക് പരമാവധി രണ്ട് എഞ്ചിനുകള്‍ക്ക് മാത്രമേ പെര്‍മിറ്റ് അനുവദിക്കൂ.

 

വൈദ്യുതി മുടങ്ങും

 

കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ജില്ലാ കലക്ടറേറ്റ്, സിവില്‍ സ്‌റ്റേഷന്‍ അനക്‌സ്, ഡി പി സി ബില്‍ഡിങ്, ജില്ലാ പഞ്ചായത്ത് ഓഫീസ്, പൊലീസ് സ്‌റ്റേഷന്‍, ടെലഫോണ്‍ ഭവന്‍, കോടതി, അമ്പിളി തീയേറ്റര്‍, സ്‌റ്റേഡിയം, പഴയ ബസ് സ്റ്റാന്റ്, മഹാത്മാ മന്ദിരം, സബ് ജയില്‍ റോഡ്, ആശീര്‍വാദ് ഹോസ്പിറ്റല്‍, താവക്കര, കാല്‍ടെക്‌സ്, തായത്തെരു, മനോരമ റോഡ്, ടിടിഐ, ടി കെ, കസാനക്കോട്ട എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 20 ഞായര്‍ രാവിലെ ഏഴ് മണി മുതല്‍ ഉച്ചക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.

 

ദര്‍ഘാസ്

 

തിരുമേനി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി 24ന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 9447912637.

 

ഇ ടെണ്ടര്‍

 

തപാല്‍ ഉരുപ്പടികള്‍ കൊണ്ടുപോകുന്നതിലേക്ക് കണ്ണൂര്‍ ടൗണ്‍ റൂട്ടിലേക്കും തളിപ്പറമ്പ കരിമ്പം റൂട്ടിലേക്കും വാടകക്ക് വാഹനം ലഭ്യമാക്കുന്നതിന് കണ്ണൂര്‍ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസ് ഇ ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 28ന് ഉച്ചക്ക് രണ്ട് മണി വരെ വേേു:െ//ഴലാ.ഴീ്.ശി വെബ്‌സൈറ്റില്‍ ടെണ്ടര്‍ സമര്‍പ്പിക്കാം. ഫോണ്‍: 0497 2708125, 2700841.