പ്രസ് ഇന്‍ഫര്‍മേഷന്‍ബ്യൂറോ മാധ്യമശില്‍പ്പശാല സംഘടിപ്പിച്ചു.
പയ്യന്നൂര്‍: പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കൊച്ചി ബ്രാഞ്ച് (പി.ഐ.ബി) മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു.
പയ്യന്നുര്‍ കെ കെ റെസിഡന്‍സി ഇന്റര്‍നാഷണലില്‍ ജില്ല കലക്ടര്‍ എസ.ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു.
പയ്യന്നൂര്‍ പ്രസ്‌ഫോറം പ്രസിഡന്റ് രാഘവന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.
പി.ഐ.ബി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി.പളനിച്ചാമി മുഖ്യപ്രഭാഷണം നടത്തി.
പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോ കൊച്ചി ഡയറക്ടര്‍ രശ്മി റോജ തുഷാര നായര്‍ പി.ഐ.ബി യുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
പത്രപ്രവര്‍ത്തനത്തിലെ നൈതികതയും വികാസനോത്മുഖ പത്രപ്രവര്‍ത്തനവും’ എന്ന വിഷയത്തെ കുറിച്ച് മാതൃഭൂമിയിലെ സീനിയര്‍ ലീഡര്‍ റൈറ്റര്‍ കെ. ബാലകൃഷ്ണന്‍ ക്ലാസെടുത്തു.
തുടര്‍ന്ന് ‘കേരളത്തിന്റെ ആരോഗ്യ മേഖലയും പോസിറ്റീവ് റീപ്പര്‍ട്ടിങ്ങും’ എന്ന വിഷയത്തില്‍ കോഴിക്കോട് ഗവ.മെഡിക്കല്‍
കോളേജിലെ അസോസിയേറ്റ് പ്രൊഫെസ്സര്‍ ഡോ.ജയകൃഷ്ണനും, ഡിജിറ്റല്‍ പത്രപ്രവര്‍ത്തനത്തെക്കുറിച്ച് മലയാള മനോരമ ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.പി.സി. രഞ്ജിത്തും ക്ലാസെടുത്തു.
കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ പദ്ധതികളെക്കുറിച്ച് പ്രാദേശിക ലേഖകര്‍ക്ക് അറിവ് പകരുക എന്ന ലക്ഷ്യത്തോടെയാണ് പി.ഐ.ബി വിവിധ ജില്ലകളില്‍ ഇത്തരം ശില്പശാലകള്‍ സംഘടിപ്പിക്കുന്നത്.