റിപ്പബ്ലിക്ക് ദിന ടാബ്ലോ തെരഞ്ഞെടുക്കാന്‍ വ്യവസ്ഥാപിതമായ സംവിധാനമുണ്ട്-മന്ത്രി അജയ്ഭട്ട്-

Report-Press Information Bureau

ന്യൂഡെല്‍ഹി: റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കുന്നതിനായുള്ള നിശ്ചല ദൃശ്യം (ടാബ്ലോ) തിരഞ്ഞെടുക്കുന്നതിന് സ്ഥാപിതമായ ഒരു സംവിധാനം നിലവിലുണ്ടെന്ന് പ്രതിരോധ സഹമന്ത്രി അജയ്ഭട്ട് രാജ്യസഭയില്‍ പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗം കെ.സോമപ്രസാദിന്റെ ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കുകയായിരുന്നു മന്ത്രി.

ഇത്തവണ റിപ്പബ്ലിക്ക്ദിനത്തില്‍ കേരളത്തിന്റെ നിശ്ചലദൃശ്യം തെരഞ്ഞെടുക്കപ്പെടാത്തത് വിവാദമായിരുന്നു.

കല, സാംസ്‌കാരികം, വാസ്തുവിദ്യ തുടങ്ങിയ മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെടുന്ന വിദഗ്ദ്ധ സമിതിയുടെ മേല്‍നോട്ടത്തില്‍

തുടര്‍ച്ചയായ യോഗങ്ങളില്‍ വിവിധ സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും ലഭിച്ച നിശ്ചല ദൃശ്യ നിര്‍ദ്ദേശങ്ങള്‍ വിലയിരുത്തപ്പെടുന്നു.

പ്രമേയം, ആശയം, രൂപകല്‍പന, ദൃശ്യ ഭംഗി എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുന്നത്.

എല്ലായ്‌പ്പോഴും വിദഗ്ധ സമിതിയാണ് നിശ്ചല ദൃശ്യങ്ങളുടെ ചുരുക്കപട്ടിക തയ്യാറാക്കുന്നത്.

2022ലെ റിപ്പബ്ലിക് ദിന പരേഡിനായി, കേരളം ഉള്‍പ്പെടെ 29 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും നിശ്ചല ദൃശ്യ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചു.

ആദ്യ അഞ്ച് റൗണ്ട് യോഗങ്ങളില്‍ കേരളത്തില്‍ നിന്നുള്ള നിര്‍ദ്ദേശം വിദഗ്ദ്ധ സമിതി പരിശോധിച്ചു.

അഞ്ചാംറൗണ്ടിന് ശേഷം, സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും പരേഡില്‍ പങ്കെടുക്കുന്നതിനായി തെരെഞ്ഞെടുത്ത 12 നിശ്ചല

ദൃശ്യങ്ങളുടെ അന്തിമ പട്ടികയില്‍ കേരളത്തിന് ഇടം നേടാനായില്ലെന്ന് മന്ത്രി പറഞ്ഞു.