ഡോക്ടര്‍ക്കെതിരെയുള്ള പരാതികളില്‍ വകുപ്പുതല നടപടികളുണ്ടാവും-
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ക്ക് സാധ്യത.
മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും നിര്‍ണായകമായ സ്വാധീനം ചെലത്തുന്ന ഡോക്ടര്‍മാരുടെ സര്‍ക്കാര്‍
സര്‍വീസിലേക്കുള്ള ആഗിരണ പ്രക്രിയ തടസപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണിത്.
നിരന്തര പ്രശ്‌നക്കാരനായ ഒരു ഡോക്ടറാണ് ഇതിന് പിന്നിലെന്ന് വ്യക്തമായതോടെ ഇദ്ദേഹത്തിനെതിരെ ഡി.എം.ഇ മുമ്പാകെയുള്ള
നിരവധി പരാതികളില്‍ നടപടികള്‍ ഉണ്ടായേക്കുമെന്നാണ് വിവരം. നിലവിലുള്ള സ്ഥാനത്തുനിന്നും തരംതാഴ്ത്തല്‍ ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ ഈ ഡോക്ടര്‍ക്കെതിരെ ഉണ്ടായേക്കും.
നേരത്തെ ഇദ്ദേഹത്തിനെതിരെ ഡി.എം.ഇ മുമ്പാകെ ലഭിച്ച പരാതികളില്‍ എത്രയും വേഗം തീര്‍പ്പു കല്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ തലത്തില്‍ ആലോചന നടക്കുന്നതെന്നാണ് അറിയുന്നത്.
ഇപ്പോള്‍ ആരോഗ്യവകുപ്പ് ഏറെ കാര്യക്ഷമതയോടെ പൂര്‍ത്തീകരിച്ച ആഗിരണ പ്രക്രിയില്‍ തടസങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടികള്‍ക്ക് നീക്കം തുടങ്ങിയിരിക്കുന്നത്.
അടുത്ത മെയ് 19 നാണ് നിലവിലുള്ള സ്‌റ്റേ സംബന്ധിച്ച് വാദം കേള്‍ക്കുക. അതുവരെ 147 ഡോക്ടര്‍മാരുടെ ആഗിരണപ്രക്രിയ തടസപ്പെടും.